city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jobs | ബാങ്ക് ജോലിക്ക് ബംപര്‍ അവസരം; വിവിധ തസ്തികകളിലായി 8612 ഒഴിവുകള്‍; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) ഓഫീസര്‍ സ്‌കെയില്‍ I, II, III തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 8612 ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 21 ആണ്.
     
Jobs | ബാങ്ക് ജോലിക്ക് ബംപര്‍ അവസരം; വിവിധ തസ്തികകളിലായി 8612 ഒഴിവുകള്‍; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

ഓഫീസ് അസിസ്റ്റന്റ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദം.

ഓഫീസര്‍ സ്‌കെയില്‍-I (AM): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദം.

ജനറല്‍ ബാങ്കിംഗ് ഓഫീസര്‍ (മാനേജര്‍) സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ തത്തുല്യ യോഗ്യത.

ഐടി ഓഫീസര്‍ സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് / കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ തത്തുല്യ ബിരുദം.

സിഎ ഓഫീസര്‍ സ്‌കെയില്‍-II: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് സര്‍ട്ടിഫൈഡ് അസോസിയേറ്റ് (സിഎ).

ലോ ഓഫീസര്‍ സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ തത്തുല്യമായ ബിരുദം.

ട്രഷറി മാനേജര്‍ സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിനാന്‍സില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ എംബിഎ ആയിരിക്കണം.

മാര്‍ക്കറ്റിംഗ് ഓഫീസര്‍ സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എംബിഎ നേടിയിരിക്കണം.

അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സ്‌കെയില്‍-II: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ഡയറി/അനിമല്‍ ഹസ്ബന്‍ഡറി/ഫോറസ്ട്രി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്/ഫിഷറീസ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം (മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ).

ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ തത്തുല്യം. ബാങ്കിംഗ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് & കോ-ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, നിയമം, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം/ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷാ ഫീസ്

ഓഫീസര്‍ സ്‌കെയില്‍ I, II, III എന്നിവയ്ക്കും ഓഫീസ് അസിസ്റ്റന്റിനും - 850 രൂപ
SC/ST/PWBD വിഭാഗങ്ങള്‍ക്ക് -175 രൂപ

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: IBPS ഔദ്യോഗിക വെബ്‌സൈറ്റ് ibps(dot)in സന്ദര്‍ശിക്കുക.
ഘട്ടം 2: ഹോംപേജിലെ RRB PO ക്ലര്‍ക്ക് ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 4: ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
ഘട്ടം 5: ഫീസ് അടച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക.
ഘട്ടം 6: ഭാവിയിലെ ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

Keywords: IBPS RRB PO Recruitment, Bank Jobs, Vacancies, Jobs, Govt. Jobs, National News, Government of India, IBPS RRB PO Recruitment 2023: Registration begins for 8612 Officers Scale I, II and III posts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia