city-gold-ad-for-blogger

Accident | ആഗ്രയില്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ സുരക്ഷിതമായി പാരച്യൂട്ട് വഴി രക്ഷപ്പെട്ടു, വീഡിയോ

IAF's MiG 29 fighter jet crashes near Agra
Photo Credit: Screenshot from a X Video by Anurag Verma

● തീപിടിച്ച വിമാനം കത്തിയമര്‍ന്നു. 
● വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ദില്ലി: (KasargodVartha) ആഗ്രയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. 

ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തില്‍ പാടത്താണ് വിമാനം തകര്‍ന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. വിവരമറിഞ്ഞ് പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.

അപകടം മുന്നില്‍ കണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. പഞ്ചാബിലെ അദംപൂറില്‍ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. 

സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ പൊലീസും അന്വേഷണം നടത്തും.

#IAFcrash #MiG29 #Agra #India #aviationaccident #pilotsafe


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia