city-gold-ad-for-blogger

കോണ്‍ഗ്രസ് എംഎല്‍എമാരെ 'ഒളിപ്പിച്ച' റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; 7.5 കോടി പിടിച്ചെടുത്തതായി റിപോര്‍ട്ട്

ബെംഗളൂരു: (www.kasargodvartha.com 02.08.2017) ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റി താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്.

റിസോര്‍ട്ടിനു പുറമേ എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പരിശോധനയില്‍ 7.5 കോടി രൂപ  പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബിജെപിയുടെ കുതിരക്കച്ചവടം ഒഴിവാക്കുന്നതിന് ഗുജറാത്ത് എംഎല്‍എമാരെ രഹസ്യമായി താമസിപ്പിക്കുന്നതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് പരിശോധനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരെ 'ഒളിപ്പിച്ച' റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; 7.5 കോടി പിടിച്ചെടുത്തതായി റിപോര്‍ട്ട്

ആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്. ജനാധിപത്യം സംരക്ഷിക്കാനാണ് ബെംഗളൂരുവിലേയ്ക്ക് മാറിയതെന്നാണ് എംഎല്‍എ മാരുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   National, Bangalore, MLA, Congress, BJP, Raid, Police, Resort, Election, Democracy,  I-T raids on Karnataka Minister: 7.5 crore cash recovered from properties of D K Shivakumar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia