Hyundai Creta | ഹ്യുന്‍ഡായി ക്രെറ്റയുടെ പരിഷ്‌കരിച്ച പതിപ്പ് 2024ല്‍ ഇന്‍ഡ്യയിലെത്തും; വിശേഷങ്ങളറിയാം
ന്യൂഡെല്‍ഹി: (www.kasargodvartha.com) 2024 ഫെബ്രുവരിയില്‍ ഹ്യുന്‍ഡായി ക്രെറ്റയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്‍ഡ്യയിലെത്തുമെന്ന് റിപോര്‍ട്. അഡാസ് സാങ്കേതികവിദ്യയ്ക്കൊപ്പം മെച്ചപ്പെട്ട സ്റ്റൈലിങും അപ്മാര്‍കറ്റ് ഇന്റീരിയറുമായിട്ടായിരിക്കും എസ് യു വി എത്തുന്നതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ തലമുറ വെര്‍ണ സെഡാനില്‍ അടുത്തിടെ അവതരിപ്പിച്ച 1.5 എല്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 2024 ഹ്യുന്‍ഡായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. മോടോര്‍ 160bhp കരുത്തും 253Nm ടോര്‍കും നല്‍കുന്നു. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും ഓഫര്‍ ചെയ്യുമെന്നാണ് വിവരം. ഡിസൈന്‍, സ്‌റ്റൈലിംഗ് അപ്ഡേറ്റുകളും പുതിയ വെര്‍ണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടേക്കാം.
ഫെയ്സ് ലിഫ്റ്റ് ചെയ്ത ക്രെറ്റയില്‍ പാരാമെട്രിക് പാറ്റേണ്‍ ഉള്ള വിശാലമായ ഗ്രില്ലും സ്പ്ലിറ്റ് സെറ്റപോട് കൂടിയ എച്-സ്‌റ്റൈല്‍ ഹെഡ്ലാമ്പുകളും എച്-സ്‌റ്റൈല്‍ ഡിആര്‍എലുകളും ഫീചര്‍ ചെയ്യും. എസ്യുവിക്ക് പുതുതായി രൂപകല്‍പ്പന ചെയ്തതും മൂര്‍ച്ചയുള്ളതുമായ ടെയില്‍ലാമ്പുകളും പുതുക്കിയ ബൂട് ലിഡും ലഭിക്കും.
പുതിയ 2024 ഹ്യുന്‍ഡായ് ക്രെറ്റ ഫെയ്സ് ലിഫ്റ്റ് എഡിഎഎസ് (Advanced Driver Assist System) ഉപയോഗിച്ച് വരുമെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓടോണമസ് എമെര്‍ജന്‍സി ബ്രേകിംഗ്, ഫോര്‍വേഡ് കൂട്ടിയിടി ഒഴിവാക്കല്‍, റിയര്‍ ക്രോസ് ട്രാഫിക് കൂട്ടിയിടി, ലെയ്ന്‍ കീപ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് മോനിറ്റര്‍ തുടങ്ങിയ സുരക്ഷാ ഫീചറുകള്‍ ഈ സ്യൂട് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
എസ് യു വിക്ക് 360 ഡിഗ്രി ക്യാമറ ലഭിക്കുമെന്നും റിപോര്‍ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളുടെ ഇമൊബിലൈസേഷന്‍, മോഷ്ടിച്ച വാഹന ട്രാകിംഗ്, വാലറ്റ് പാര്‍കിംഗ് മോഡ് തുടങ്ങിയ പുതിയ സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന അപ്ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്നിനൊപ്പം ആയിരിക്കും ഹ്യുന്‍ഡായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റിനെ സജ്ജമാക്കുക എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, Hyundai Creta Facelift, Hyundai Creta Facelift to launch on THIS date.