അന്യപുരുഷന്‍മാര്‍ നോക്കാതിരിക്കാനും പരപുരുഷ ബന്ധമുണ്ടാകാതിരിക്കാനും ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു
Apr 21, 2017, 13:22 IST
ബംഗളുരു: (www.kasargodvartha.com 21.04.2017) അന്യപുരുഷന്‍മാര്‍ നോക്കാതിരിക്കാനും പരപുരുഷ ബന്ധമുണ്ടാകാതിരിക്കാനും ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബംഗളൂരു കെ ജി ഹള്ളിയിലാണ് സംഭവം.
ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പുടമയായ യുവാവും സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ യുവതിയും ഏഴ് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോലി രാജി വയ്ക്കാന്‍ ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെടുകയും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് നിരന്തരം ഭാര്യയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തുര്‍ന്ന് പീഡനം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ജോലി രാജിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭര്‍ത്താവ് തന്റെ തലമുടി ഷേവ് ചെയ്യുകയും പുറത്തുപോകാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിടുകയും ചെയ്യുമായിരുന്നുവെന്നുമാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതി വനിതാ ഹെല്‍പ് ലൈനുമായി ബന്ധപ്പെടുകയും വനിതാ ഹെല്‍പ് ലൈന്‍ സംഭവം കെ ജി ഹള്ളി പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചുപോയ യുവതിയെ മുത്തശ്ശിയാണ് വളര്‍ത്തിയതെന്നും തങ്ങള്‍ കാണുമ്പോള്‍ മൂക്കിന്റെ പാലം ഒടിഞ്ഞ് കണ്ണുകള്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നുവെന്നും വനിതാ ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ റാണി ഷെട്ടി പറഞ്ഞു. നാലു വയസുള്ള മകനും യുവതിയും ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ്. ഇനി തന്നെ ക്രൂരമായി ഉപദ്രവിച്ച ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സന്ധ്യ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Husband shaved Wife's Head to avoid relation with other man
Keywords: Husband, Wife, Injured, Automobile, Women, Job, Parents, Son, Bangalore, Head, Shaved, Help Line, Grand Mother, Protection, Eyes, Nose.