HC Verdict | ഗാർഹിക പീഡന നിയമപ്രകാരം ഭർത്താവിനും കുടുംബത്തിലെ പുരുഷന്മാർക്കും സംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി
ന്യൂഡെൽഹി: (www.kasargodvartha.com) വിവാഹിതരായ സ്ത്രീകളെ ക്രൂരതയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗാർഹിക പീഡന നിയമപ്രകാരമുള്ള പരിരക്ഷണം ഒരു കുടുംബത്തിലെ പുരുഷന്, പ്രത്യേകിച്ച് ഭർത്താവിന് ലഭ്യമല്ലെന്ന് ഡെൽഹി ഹൈകോടതി. ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 12 പ്രകാരമുള്ള ഭർത്താവിന്റെ നിയമ നടപടിക്കെതിരെ ഭാര്യ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
'പ്രഥമദൃഷ്ട്യാ, സെക്ഷൻ 2(എ)യുടെ വീക്ഷണത്തിൽ, കുടുംബത്തിലെ ഒരു പുരുഷന്മാർക്കും പ്രത്യേകിച്ച് ഭർത്താവിനും ഈ നിയമത്തിന്റെ സംരക്ഷണം ലഭ്യമല്ല. സെക്ഷൻ 2(എ) പ്രകാരം 'പീഡിതരായ വ്യക്തി' എന്നത് 'സ്ത്രീ' മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതിനാൽ, ഭർത്താവിന്റെ പരാതി നിലനിൽക്കില്ല', ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു.
നിയമത്തിന്റെ സംരക്ഷണം പുരുഷന്മാർക്ക്, പ്രത്യേകിച്ച് ഭർത്താവിന് ലഭ്യമല്ലെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. ഹർജിയിൽ ഫെബ്രുവരി 14 ന് അടുത്ത വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. കേസും സ്റ്റേ ചെയ്തു.
Keywords: New Delhi, news, National,High Court, case, Husband, male family member not protected under domestic violence law: HC.