city-gold-ad-for-blogger

ഏഴു മാസം മുന്‍പ് ഭാര്യയെ ക്രൂരമായി കൊല ചെയ്തു, കൊല്ലപ്പെട്ട ശേഷവും യുവതി സോഷ്യല്‍ മീഡിയയില്‍ സജീവം, നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ:(www.kasargodvartha.com 24/12/2018) ഏഴു മാസം മുന്‍പ് ഭാര്യയെ ക്രുരമായി കൊലപ്പെടുത്തിയ ശേഷം അത് പുറം ലോകം അറിയാതിരിക്കാന്‍ ഭാര്യയുടെ ഫേസ് ബുക്കില്‍ സജീവമായി. നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ കൊല്ലപ്പെട്ട രാഖി 2006ലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ അറിയപ്പെടുന്ന ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങ്ങുമായ് പരിചയത്തിലാകുന്നത്. രോഗിയായ പിതാവിനെ കാണിക്കാനാണു രാഖി ധര്‍മേന്ദ്രയുടെ ആശുപത്രിയില്‍ എത്തുന്നത്. 2006ല്‍ തുടങ്ങിയ പരിചയം രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയും ഡോ. ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു.

ഏഴു മാസം മുന്‍പ് ഭാര്യയെ ക്രൂരമായി കൊല ചെയ്തു, കൊല്ലപ്പെട്ട ശേഷവും യുവതി സോഷ്യല്‍ മീഡിയയില്‍ സജീവം, നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍

നേരത്തേ വിവാഹിതനായിരുന്ന ധര്‍മേന്ദ്ര രാഖിയുമായുള്ള കല്യാണം രഹസ്യമാക്കിവച്ചു. ഗോരഖ്പുരിലെ ഷാപുര്‍ പ്രദേശത്തു ഒരു വീടു വാങ്ങി രാഖിയെ താമസിപ്പിച്ചു. എന്നാല്‍ അധികനാള്‍ ഈ രഹസ്യബന്ധം മുന്നോട്ടുപോയില്ല. ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ ഉഷ സിങ് വിവരമറിഞ്ഞ് രാഖിയെ ധര്‍മേന്ദ്രയില്‍ നിന്നും വേര്‍പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു. ഇതിനിടയില്‍ രാഖി ബിഹാര്‍ ഗയ സ്വദേശി മനീഷ് സിന്‍ഹയുമായി അടുത്തു. 2016 ഫെബ്രുവരിയില്‍ രാഖി ഇയാളെ വിവാഹം കഴിച്ചു.

എന്നാല്‍ മനീഷുമായുള്ള വിവാഹ ശേഷവും രാഖി ഡോ. ധര്‍മേന്ദ്രയുമായി ബന്ധംസൂക്ഷിച്ചു. തുടര്‍ന്ന് ഷാപുരിലെ വീട് തന്റെ പേരിലാക്കിത്തരണമെന്നു ഡോക്ടറെ നിര്‍ബന്ധിപ്പിച്ചു. ഇതാണാ കൊലപാരകത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകം നടത്തിയ ശേഷം യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ട് മുടങ്ങാതെ അപ്‌ഡേറ്റ് ചെയ്ത് കൊലപാതക വിവരം ഒളിപ്പിച്ച ഡോക്ടര്‍ മാസങ്ങള്‍ക്കു ശേഷമാണ് പിടിയിലായത്. കൊല കഴിഞ്ഞ് ഏഴു മാസത്തോളമാണ് യുവതി ജീവിച്ചിരിപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഡോക്ടറും സഹായികളും തെറ്റിദ്ധരിപ്പിച്ചത്.

2018 ജൂണ്‍ 24ന് രാഖിയെ കാണാനില്ലെന്നു സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തവ പോലീസില്‍ പരാതി നല്‍കിയതോടെയാണു കഥ മാറിയത്. ഭര്‍ത്താവ് മനീഷ് സിന്‍ഹയെ ആയിരുന്നു പോലീസിന് ആദ്യം സംശയം. മനീഷിനെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. കേസ് അന്വേഷണം യുപി പോലീസിലെ പ്രത്യേക സംഘം (എസ്ടിഎഫ്) ഏറ്റെടുത്തു. രേഖയുടെ ആദ്യ ഭര്‍ത്താവ് ഡോ. ധര്‍മേന്ദ്രയെയായിരുന്നു ഇവര്‍ക്കു പിന്നീട് സംശയം. ജൂണ്‍ ഒന്നിന് മനീഷിനൊപ്പമാണു രാഖി നേപ്പാളിലേക്കു പോയതെന്നും അവിടെ വച്ചാണു കാണാതായതെന്നും അന്വേഷണസംഘം കണ്ടെത്തി. മനീഷ് മടങ്ങിയപ്പോഴും രാഖി നേപ്പാളില്‍ തുടര്‍ന്നു. പോലീസ് ധര്‍മേന്ദ്രയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. ധര്‍മേന്ദ്രയും ഈ സമയങ്ങളില്‍ നേപ്പാളില്‍ ഉണ്ടായിരുന്നെന്നു വ്യക്തമായി.

രാഖിയെ കാണാതായ ദിവസങ്ങളില്‍ നേപ്പാളിലെ പൊഖ്‌റയില്‍ ധര്‍മേന്ദ്രയുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നു പൊഖ്‌റയിലെത്തിയ എസ്ടിഎഫ്‌നു സുപ്രധാനമായ മറ്റൊരു വിവരം ലഭിച്ചു. ജൂണ്‍ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം പൊഖ്‌റയില്‍നിന്നു കണ്ടെത്തിയിരുന്നു. ഇതു രാഖിയുടേതാണെന്നു എസ്ടിഎഫ് പിന്നീടു സ്ഥിരീകരിച്ചു. ഡോ. ധര്‍മേന്ദ്രയിലേക്കു അന്വേഷണം കേന്ദ്രീകരിച്ചു. ധര്‍മേന്ദ്രയുടെ സാന്നിധ്യം അറിഞ്ഞപ്പോള്‍ രാഖി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു മടക്കി അയച്ചതാണെന്നും വ്യക്തമായി.

മനീഷ് നാട്ടിലേക്കു മടങ്ങിയ അവസരത്തില്‍ പ്രമോദ് കുമാര്‍ സിങ്, ദേശ്ദീപക് നിഷാദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര രാഖിയെ കാണാനെത്തി. നാല്‍വര്‍ സംഘം പുറത്തു കാഴ്ച കാണാനിറങ്ങി. ലഹരി കലര്‍ന്ന പാനീയം രാഖിക്കു കുടിക്കാന്‍ നല്‍കി. ബോധം നഷ്ടപ്പെട്ട രാഖിയെയും കൂട്ടി സംഘം കിഴുക്കാംതൂക്കായ പാറക്കെട്ടിനു സമീപമെത്തി. അവിടെനിന്നു രാഖിയെ താഴേക്കു തള്ളിയിട്ടു കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uthar Pradesh, National, Crime, Arrest, Murder, Husband, Wife, Police, Husband arrested for brutal murder of wife

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia