നിധിക്കുവേണ്ടി ഒന്നരവയസുകാരിയെ ബലികൊടുത്ത സംഭവം; സുള്ള്യയില്‍ പുകയുന്നു
Dec 4, 2013, 12:15 IST
സുള്ള്യ: പറമ്പില്‍ ഉണ്ടെന്നുകരുതുന്ന നിധിശേഖരം കൈക്കലാക്കാന്‍ പുരോഹിതര്‍ ഒന്നരവയസുകാരിയെ ബലികൊടുത്ത സംഭവം സുള്ള്യയില്‍ പുകയുന്നു. സുള്ള്യ ചാര്‍മതയിലെ മോഹന്‍ദാസിന്റേയും ഭവാനിയുടേയും മകള്‍ ശാരികയെയാണ് ബലി നല്‍കിയത്.
കഴിഞ്ഞ ആഗസ്റ്റ് 11ന് കാണാതായ കുട്ടിയുടെ മൃതദേഹം 11 ദിവസം കഴിഞ്ഞ് തൊട്ടടുത്ത പുഴക്കരയില്‍ തലയും ഇടതുകൈയും അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 11 ദിവസം മുമ്പ് കാണാതായ കുഞ്ഞിന്റെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മരണത്തില്‍ സംശയം ഉയര്‍ന്നിരുന്നു. പോലീസ് കുട്ടി മുങ്ങിമരിച്ചതാണെന്ന് റിപോര്‍ട്ടുണ്ടാക്കി കേസന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് ശാരികയുടെ മാതാപിതാക്കളും ചില സംഘടനകളും നാട്ടുകാരും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം കണ്ട സ്ഥലത്ത് ദുര്‍മന്ത്രവാദവും ചില പൂജാകര്‍മങ്ങളും നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നു. അതിന് മുമ്പ് പ്രദേശത്ത് നിധിക്കുവേണ്ടി പലസ്ഥലങ്ങളിലും കുഴികള്‍ ഉണ്ടാക്കിയ നിലയില്‍ കണ്ടെത്തുകയും ചിലരെ പോലീസ് അറസ്റ്റുചെയ്ത് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. അവരാണ് കുഞ്ഞിന്റെ കൊലയ്ക്ക് പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
മുത്തശ്ശിയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. മുത്തശ്ശി കുഞ്ഞിനെ പലസ്ഥലത്തും തെരഞ്ഞെങ്ങിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പുത്തൂര്‍ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ മംഗലാപുരം കെ.എസ്. ഹെഗ്‌ഡെ ഫാര്‍മസി ലാബിലെ വിദഗ്ദ്ധരാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്.
മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് 20 മീറ്റര്‍ അപ്പുറം കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ചിരുന്ന മാലയും കണ്ടെത്തി. കുട്ടിയുടെ മരണം ബലിയാണെന്ന സംശയം ബലപ്പെട്ടതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആ വഴിക്ക് ഊര്‍ജിതപ്പെടുത്തി. താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. എം.ആര്‍. സുബ്രഹ്മണ്യ, സുള്ള്യ കമ്മ്യൂണിറ്റി സെന്റര്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഭാനുമതി, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ മല്ലേശ്വരി, സി.ഡി.പി.ഒ. നാരായണ നീരബിദിരെ, കുട്ടിയുടെ മാതാവ് ഭവാനി, പിതാവ് മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള ശ്രീധര്‍ തുടങ്ങിയവര്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Sharika, Sullia, Body, Child, Human sacrifice, Post-mortem, Police, Complait, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752