Bad Habits | സാധാരണ കാണുന്ന ഈ ശീലങ്ങൾ ആരോഗ്യത്തിന് വളരെ അപകടകരമാണ്! ഉപേക്ഷിക്കേണ്ട കാര്യങ്ങൾ ഇതാ
Nov 1, 2023, 20:20 IST
ന്യൂഡെൽഹി: (KasargodVartha) വർഷങ്ങളായി നമ്മൾ പിന്തുടരുന്ന ചില ശീലങ്ങൾ യഥാർത്ഥത്തിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അവ കഴിയുന്നതും ഉപേക്ഷിക്കുക. മാറ്റേണ്ട അത്തരം ചില ശീലങ്ങൾ അറിയാം.
1. സമ്മർദത്തിൽ ഭാരോദ്വഹനം വേണ്ട
നിങ്ങളുടെ ശരീരവും മനസും ഉയർന്ന സമ്മർദത്തിലായിരിക്കുമ്പോൾ നിങ്ങൾ ഭാരോദ്വഹനം (Weightlifting) ഒഴിവാക്കണം, പ്രത്യേകിച്ച് ജോലി ചെയ്യുന്ന ആളുകൾ, സമ്മർദത്തിലായിരിക്കുമ്പോൾ, കൂടുതൽ തീവ്രമായ വർക്ക്ഔട്ടുകൾ ചെയ്യാൻ തുടങ്ങുന്നു, ഇത് ആരോഗ്യത്തെ പ്രതികൂലമായു ബാധിക്കും.
2. ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുത്
ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുത്. രണ്ട് ഭക്ഷണത്തിനിടയിലെ ഇടവേളയിൽ വിശപ്പ് തോന്നുമ്പോൾ നിങ്ങൾക്ക് ഇത് കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
3. പ്രോട്ടീനായി നോൺ വെജ് മാത്രം കഴിക്കാമോ?
പ്രോട്ടീന്റെ പേരിൽ നോൺ വെജ് മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിൽ ദോഷം ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നോൺ-വെജ് കഴിക്കുന്ന ആളുകളുടെ ആയുസ് സസ്യാഹാരികളേക്കാൾ കുറവാണെന്നും അവർക്ക് വിട്ടുമാറാത്ത പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ഇത്തരം ആളുകൾക്ക് പ്രമേഹം, ഹൃദ്രോഗം, രക്താതിമർദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
4. അമിതമായി നട്‌സ് കഴിക്കുന്നത് ഒഴിവാക്കാം
നല്ല കൊഴുപ്പിന് ആവശ്യമായ അളവിൽ നട്സ് കഴിക്കുന്നത് മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകും, അതിനാൽ അവ പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ. അമിതമായി കഴിക്കുന്നത് മലബന്ധം, ശരീരഭാരം, വിറ്റാമിൻ ഇയുടെ അമിത അളവ് എന്നിവയ്ക്ക് കാരണമാകും. ഇതുകൂടാതെ, ചില ആളുകൾക്ക് അലർജി, വീക്കം, തിണർപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഓക്കാനം, രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടം എന്നിവ അനുഭവപ്പെടാം. നാരുകളുടെ സമൃദ്ധമായ ഉറവിടമായ നട്‌സ് ദഹനത്തിന് വളരെ ഗുണം ചെയ്യും. എന്നാൽ ഇത് അധികമായി കഴിക്കുമ്പോൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. പരിമിതമായ രീതിയിൽ ചെയ്യുമ്പോഴാണ് ഏതൊരു കാര്യത്തിന്റെയും ഗുണം ലഭിക്കുക.
5. ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുക
ആവശ്യത്തിലധികം വെള്ളം ശരീരത്തിന് നൽകുമ്പോൾ ശരീരത്തിന് നിർജലീകരണം സംഭവിക്കാൻ തുടങ്ങുന്നു, ഇത് ആരോഗ്യത്തിന് പല വിധത്തിൽ ദോഷം ചെയ്യും. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ഛർദിക്കും കാരണമാകുന്നു. ഇതുകൂടാതെ, കോശങ്ങളിൽ വീക്കം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം കുടിക്കുക. അതായത് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കണം.
Keywords: news, Top-Headlines, News-Malayalam-News, National, National-News , Health, Health-News, Lifestyle, Lifestyle-News, Health Tips, Health, Lifestyle, Diseases,