Home Tips | മഴക്കാലത്ത് ഈച്ചകളും കൊതുകും മറ്റുപ്രണികളും കൊണ്ട് പൊറുതിമുട്ടുകയാണോ? തുരത്താന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ
Jul 19, 2023, 21:12 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) വീടുകളില്‍ പ്രാണികളും കൊതുകുകളും ഈച്ചകളും വിഹരിക്കുന്നത് മൂലം മിക്ക ആളുകളും വളരെ അസ്വസ്ഥരാണ്. രോഗങ്ങളും മാലിന്യങ്ങളും പരത്തുന്ന ഇത്തരം പ്രാണികളുടെയും ഈച്ചകളുടെയും എണ്ണം മഴക്കാലത്ത് വീടുകളില്‍ പെരുകുന്നു. ഇവ കാരണം ഒരു ബള്‍ബ് പോലും കത്തിക്കാന്‍ ബുദ്ധിമുട്ടാണ്, ചിലപ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലും പ്രയാസമാണ്. അവ ആദ്യം മാലിന്യങ്ങളില്‍ ഇരിക്കുകയും പിന്നീട് ഭക്ഷണപാനീയങ്ങളില്‍ ഇരുന്നു ബാക്ടീരിയയും അണുക്കളും പരത്തുകയും ചെയ്യുന്നു, ഇത് പല മാരക രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ ഇവയെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ ഇവയെ തുരത്താന്‍ ചില വീട്ടുവൈദ്യങ്ങള്‍ നോക്കാം.
വെളുത്തുള്ളി
കൊതുകുകള്‍, ഈച്ചകള്‍ എന്നിവയെ ഓടിക്കുന്നതിന് വെളുത്തുള്ളി നല്ലൊരു ഉപായമാണ്. ഇതിനായി വെളുത്തുള്ളി അരച്ച് വെള്ളത്തിലിട്ട് തിളപ്പിക്കണം. ശേഷം ആ വെള്ളം വീട്ടില്‍ തളിക്കുക. കൊതുക്, ഈച്ച പ്രശ്നത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഈ പ്രതിവിധി മികച്ചതാണ്.
കര്‍പ്പൂരം
രാത്രിയില്‍ കൊതുകുകളുടെ ശല്യം കൂടുതലാണെങ്കില്‍ കര്‍പ്പൂരം ഉപയോഗിക്കാം. ഇതിനായി രാത്രിയില്‍ 15 മുതല്‍ 20 മിനിറ്റ് വരെ കര്‍പ്പൂരം കത്തിക്കുക.
തുളസിയില
15 തുളസിയിലകള്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് കലക്കി സ്‌പ്രേ തയ്യാറാക്കി ഈച്ചയെ കാണുന്നിടത്തെല്ലാം തളിക്കുക. ഈച്ചകള്‍ തുളസിയിലയുടെ ഗന്ധത്തില്‍ നിന്ന് ഓടിപ്പോകും. വേണമെങ്കില്‍, തുളസി സ്‌പ്രേ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാം.
കറുവപ്പട്ട
ചെറിയ കഷണം കറുവപ്പട്ടയ്ക്കും ഈച്ചകളെ ഓടിക്കാന്‍ കഴിയും, കാരണം പ്രാണികള്‍ക്കും ഈച്ചകള്‍ക്കും അതിന്റെ ഗന്ധം ബുദ്ധിമുട്ടാണ്.
ഗ്രാമ്പൂ
ഈച്ചകള്‍ക്ക് ഗ്രാമ്പൂവിന്റെ മണവും സഹിക്കാനാവില്ല. അതുകൊണ്ട് ഗ്രാമ്പൂ ഉപയോഗിച്ച് അവയെ ഓടിക്കാനാവും.
മുളകുപൊടി സ്‌പ്രേ
വീട്ടില്‍ ഈച്ചകള്‍ അടക്കമുള്ള പ്രാണികള്‍ പെരുകുകയാണെങ്കില്‍, മുളകുപൊടി സ്‌പ്രേയും ഉപയോഗിക്കാം. ഇവ അതിന്റെ ഗന്ധത്തില്‍ നിന്ന് ഓടിപ്പോകുന്നു. ഇതിനായി 2-3 മുളക് എടുത്ത് മിക്‌സിയില്‍ പൊടിക്കുക. വായു കടക്കാത്ത പാത്രത്തില്‍ മുളകുപൊടി നിറച്ച് വെയിലത്ത് വയ്ക്കുക. 2-3 ദിവസത്തിന് ശേഷം, ഒരു കുപ്പിയില്‍ നിറച്ച് സ്പ്രേയാക്കി ഈച്ചകള്‍ ഉള്ള സ്ഥലത്ത് തളിക്കുക.
ഇഞ്ചി സ്‌പ്രേ
ഇഞ്ചി സ്‌പ്രേ ഉപയോഗിച്ചാലും ഈച്ചകള്‍ ഓടിപ്പോകും. ഇതിനായി, ഏകദേശം നാല് കപ്പ് വെള്ളം എടുത്ത് അതില്‍ രണ്ട് സ്പൂണ്‍ ഇഞ്ചി പേസ്റ്റ് ഇടുക. ഇനി നന്നായി ഇളക്കുക. ഈ മിശ്രിതം ഫില്‍ട്ടര്‍ ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ഇനി അടുക്കളയിലോ മറ്റെവിടെയെങ്കിലുമോ സ്‌പ്രേ ചെയ്യാം.
അവശ്യ എണ്ണ
ഗ്രാമ്പൂ എണ്ണ, കുരുമുളക് എണ്ണ, നാരങ്ങാ എണ്ണ, കറുവപ്പട്ട എണ്ണ എന്നിവയും ഈച്ചകളെ അകറ്റുന്നു. ഇതിനായി ഒരു കുപ്പിയില്‍ 10 തുള്ളി എണ്ണ ഒഴിക്കുക, അതില്‍ രണ്ട് കപ്പ് വെള്ളവും രണ്ട് കപ്പ് വൈറ്റ് വിനാഗിരിയും ചേര്‍ക്കുക. ഇനി ഇത് മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. പ്രാണികളുള്ള സ്ഥലത്ത് തളിക്കാം.
ആപ്പിള്‍ വിനാഗിരി
ആപ്പിള്‍ സിഡെര്‍ വിനെഗറും ഉപയോഗിക്കാം. ഇതിനായി 1/4 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് അതില്‍ 50 തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. ഇനി ഇത് ഒരു സ്‌പ്രേ ബോട്ടിലില്‍ ഇട്ട് മിക്‌സ് ചെയ്ത് പ്രാണികള്‍ ഉള്ളിടത്ത് സ്‌പ്രേ ചെയ്യുക.

Keywords: Flies, Kitchen hacks, Malayalam News, Lifestyle, National News, Home Tips, How to Get Rid of Flies Inside and Outside of Your House.
< !- START disable copy paste -->