city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kitchen Tips | ഫ്രിഡ്ജിലെ കറകളോട് വിട പറയാം! പ്രയോഗിക്കാൻ ചില നുറുങ്ങുകൾ

ന്യൂഡെൽഹി: (www.kasargodvartha.com) വേനൽക്കാലമോ ശൈത്യകാലമോ ആകട്ടെ, ഈ രണ്ടു സമയത്തും ഫ്രിഡ്‌ജ്‌ വീടുകളിൽ ഉപയോഗിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷ്യവസ്തുക്കളും അതിൽ സൂക്ഷിക്കുന്നതിലൂടെ അഴുക്ക് അടിഞ്ഞു കൂടുന്നു. ചിലപ്പോഴൊക്കെ സമയത്ത് എടുക്കാതിരിക്കുന്നതുകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ കേടായും പോകാറുണ്ട്. ഇത്രയധികം ഉപയോഗം കാരണം നിങ്ങളുടെ ഫ്രിഡ്ജ് വൃത്തിഹീനമാകുകയും കറകൾ ഉണ്ടാവുകയും ചെയ്യാം. ഭക്ഷ്യ വിഷബാധയും മറ്റു രോഗങ്ങളും തടയുന്നതിനായി ഫ്രിഡ്ജ് യഥാസമയം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം വളരെ വലുതാണ്.

Kitchen Tips | ഫ്രിഡ്ജിലെ കറകളോട് വിട പറയാം! പ്രയോഗിക്കാൻ ചില നുറുങ്ങുകൾ

ഫ്രിഡ്ജിൽ നിന്ന് കറ എങ്ങനെ നീക്കം ചെയ്യാം?

ഫ്രിഡ്ജ് വൃത്തിഹീനമായാൽ, ആദ്യം സ്വിച്ച് ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്യുക. തുടർന്ന് ഡീഫ്രോസ്റ്റ് ചെയ്യണം. ഇതിലൂടെ ഫ്രിഡ്ജിലെ ഫ്രോസൺ ഐസ് ഉരുകുന്നു, ഇത് നിങ്ങൾക്ക് ഫ്രിഡ്ജ് വൃത്തിയാക്കുന്നത് എളുപ്പമാക്കുന്നു. ഫ്രിഡ്ജിൽ തന്നെ ഡിഫ്രോസ്റ്റ് ചെയ്യാനുള്ള ബട്ടൺ ഉണ്ട്. അത് അമർത്തിയാൽ മതി.

അതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ഓരോന്നായി പുറത്തെടുത്ത് വെക്കുക. തുടർന്ന് ചൂടുവെള്ളത്തിൽ ഡിറ്റർജന്റുകൾ ചേർക്കുക. ഇതിനുശേഷം, തുണി ഡിറ്റർജന്റ് വെള്ളത്തിൽ മുക്കി ഫ്രിഡ്ജ് വൃത്തിയാക്കുക. പാൽ, വെള്ളം അല്ലെങ്കിൽ ശീതളപാനീയങ്ങൾ പോലുള്ള മറ്റ് കറകൾ ഇത് എളുപ്പത്തിൽ നീക്കംചെയ്യുന്നു.

വിനാഗിരിയും ബേക്കിംഗ് സോഡയും

ഫ്രിഡ്ജിലെ കറ വൃത്തിയാക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിക്കാം. ഇതിനായി അരക്കപ്പ് വിനാഗിരിയിൽ ബേക്കിംഗ് സോഡ ചേർത്ത് ലായനി ഉണ്ടാക്കുക. ഈ ലായനിയിൽ മൃദുവായ തുണിയോ സ്പോഞ്ചോ മുക്കി ഫ്രിഡ്ജിലെ കറകളിൽ നന്നായി തേച്ച് വൃത്തിയാക്കാം.

നാരങ്ങ

വിനാഗിരിക്ക് സമാനമായ വസ്തുവാണ് നാരങ്ങ. പ്രകൃതിദത്തമായതും സുഗന്ധവുമുള്ളതാണ് നാരങ്ങ. ഉപയോഗിച്ച നാരങ്ങയുടെ തോല്‍ അഴുക്കകറ്റാന്‍ ഉപയോഗിക്കാം. നാരങ്ങാത്തൊലിയുടെ ഉള്‍ഭാഗം അഴുക്കുള്ളിടത്ത് ഉരയ്ക്കുക. കറകള്‍ നീക്കം ചെയ്യപ്പെടും.

മറ്റുമാർഗങ്ങൾ

ഇതുകൂടാതെ പഴയ ടൂത്ത് ബ്രഷ് ആസിഡ് കുപ്പിയിൽ മുക്കി ഉരച്ച് നിങ്ങൾക്ക് കറ വൃത്തിയാക്കാം. ഈ സമയത്ത് കൈകളിൽ ഗ്ലൗസും വായിൽ മാസ്‌കും ധരിക്കുക. എല്ലാം ചെയ്തുകഴിഞ്ഞാൽ, അവസാനം ഫ്രിഡ്ജ് ഉണങ്ങിയ തുണി ഉപയോഗിച്ച് വൃത്തിയാക്കണം. ഇത് ഫ്രിഡ്ജിൽ വീണ്ടും നനഞ്ഞ പാടുകൾ ഉണ്ടാകുന്നത് തടയും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രിഡ്ജ് വാതിലിലെ റബറിലും അഴുക്ക് അടിഞ്ഞുകൂടുന്നു, അത് വൃത്തിയാക്കാൻ ഡിറ്റർജന്റും ഉപയോഗിക്കാം. ഇതിനായി, സോപ്പ് പൊടി ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനിയിൽ തുണി മുക്കിവയ്ക്കുക, ശേഷം അത് ഉപയോഗിച്ച് റബർ വൃത്തിയാക്കുക. വേണമെങ്കിൽ, ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപ്പ് ഉപയോഗിക്കാം. ഇതിനായി ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് കലർത്തുക. ഈ ലായനിയിൽ തുണി മുക്കിവയ്ക്കുക, ഇതിന്റെ സഹായത്തോടെ നിങ്ങൾക്ക് ഫ്രിഡ്ജ് വൃത്തിയാക്കാം.

ഫ്രിഡ്ജിലെ എല്ലാ ട്രേകളും പുറത്തെടുത്ത് വൃത്തിയാക്കുക. ഡിഷ് സോപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വൃത്തിയാക്കാം. വൃത്തിയാക്കിയ ശേഷം, ഉണങ്ങിയ തുണി ഉപയോഗിച്ച് ട്രേ തുടയ്ക്കുക. ഇതിനുശേഷം മാത്രമേ അവയെ ഫ്രിഡ്ജിനുള്ളിൽ തിരികെവെക്കാവൂ.

Keywords: News, National, New Delhi, Kitchen Tips, Lifestyle, Refrigerator Cleaning, How do you remove stains from fridge?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia