city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം ആത്മഹത്യ'; ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ ചരിത്രവിരുദ്ധവമായ ചോദ്യം

അഹമ്മദാബാദ്: (www.kasargodvartha.com 14.10.2019) ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ നടന്ന ചോദ്യത്തിലാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ച് ചരിത്രവിരുദ്ധമായ തെറ്റിദ്ധാരണയുണ്ടാക്കുന്നത്. 'മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ' എന്ന ചോദ്യമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

'സുഫലാം ശാലാ വികാസ് സങ്കൂല്‍' എന്ന സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരീക്ഷയിലാണ് ഇങ്ങനെയൊരു ചോദ്യം.

'രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം ആത്മഹത്യ'; ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ ചരിത്രവിരുദ്ധവമായ ചോദ്യം

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറിലാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവയൊക്കെ.

സര്‍ക്കാര്‍ സഹായം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ആഭ്യന്തര മൂല്യനിര്‍ണയത്തിനുള്ള പരീക്ഷയിലാണ് വസ്തുതാവിരുദ്ധമായ ചോദ്യങ്ങള്‍ ഉണ്ടായതെന്ന് ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥിരീകരിച്ചു. ചോദ്യങ്ങള്‍ ഉണ്ടാക്കിയത് വിദ്യാലയ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപ്പറിലും വസ്തുതാവിരുദ്ധമായ ചോദ്യമുണ്ട്. 'നിങ്ങളുടെ പ്രദേശത്ത് വര്‍ധിച്ചുവരുന്ന മദ്യക്കച്ചവടത്തെക്കുറിച്ചും വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ മൂലമുള്ള ശല്യങ്ങളെക്കുറിച്ചും പരാതിപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതുക' എന്നതായിരുന്നു ചോദ്യം. ഗുജറാത്തില്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം വിവാദവിഷയമാകുന്നത്.

അര്‍ത്ഥവത്തായ മൂല്യങ്ങളോടെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പകരം അധിക്ഷേപികുന്ന തരത്തിലുള്ളവയാണ് പരീക്ഷാ പേപ്പറുകളില്‍ ഉള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.
   
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: news, National, India, Mahatma-Gandhi, school, Examination, Education, Controversial, How did Gandhiji Commit- Suicide Gujarat School Exam Shocker< !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia