ഇന്ധനവില വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയും കുത്തനെ കൂട്ടി
Mar 22, 2022, 07:52 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.03.2022) ഇന്ധനവില വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയും കുത്തനെ കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിന്‍ഡറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.
അതേസമയം രാജ്യത്ത് നാല് മാസത്തിന് ശേഷം ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞശേഷമാണ് വില ഉയര്‍ന്നത്.

Keywords: New Delhi, News, National, Top-Headlines, Business, Gas cylinder, Price, Petrol, Household LPG Price hiked.