city-gold-ad-for-blogger
Aster MIMS 10/10/2023

House | 'പ്രവീണ്‍' ഗൃഹപ്രവേശം ഏപ്രില്‍ 27ന്; കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചര്‍ചയായി യുവമോര്‍ച പ്രവര്‍ത്തകന്റെ വധവും

/ സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ജുലൈ 26ന് കൊല്ലപ്പെട്ട യുവമോര്‍ച നേതാവായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ കുടുംബത്തിന് ബിജെപി പണിത വീടിന്റെ ഗൃഹപ്രവേശം ഈ മാസം 27ന് നടക്കും. 80 ലക്ഷം രൂപ മുടക്കി 2700 ചതുരശ്ര അടി വിസ്തൃതിയില്‍ സുള്ള്യ ബെല്ലാരെയില്‍ നിര്‍മിച്ച വീടിന് 'പ്രവീണ്‍' എന്നാണ് പേരിടുക. കുടുംബം കൈമാറിയ ബ്ലൂ പ്രിന്റ് അടിസ്ഥാനത്തിലാണ് വീട് പണിതത്. സ്വന്തമായൊരു വീട് പ്രവീണിന്റെ സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്കാരമാണ് സാധ്യമാവുന്നത്ര വേഗത്തില്‍ വീട് പൂര്‍ത്തിയാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് പാര്‍ടി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ രണ്ടിനാണ് ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

House | 'പ്രവീണ്‍' ഗൃഹപ്രവേശം ഏപ്രില്‍ 27ന്; കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചര്‍ചയായി യുവമോര്‍ച പ്രവര്‍ത്തകന്റെ വധവുംപ്രവീണിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 25 ലക്ഷം രൂപ കൈമാറിയിരുന്നു. ബിജെപി 25 ലക്ഷം രൂപയും യുവമോര്‍ച 15 ലക്ഷം രൂപയും പിന്നീട് കൈമാറി.
പ്രവീണിന്റെ ഭാര്യ എം നൂതന്‍ കുമാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതിമാസം 30,350 രൂപ ശമ്പളത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ക്ലര്‍കായി നിയമനം നല്‍കിയത്. പ്രവര്‍ത്തന സൗകര്യാര്‍ഥം മംഗ്‌ളൂറിലെ ജില്ലാ ഡെപ്യൂടി കമീഷണര്‍ ഓഫീസിലാണ് അവര്‍ ജോലി ചെയ്യുന്നത്.

പ്രവീണിന്റെ കുടുംബത്തിന് സൗകര്യങ്ങള്‍ നല്‍കിയെങ്കിലും പ്രവീണ്‍ വധം ദക്ഷിണ കന്നഡ ജില്ലയില്‍ പാര്‍ടിയിലെ യുവജനങ്ങളില്‍ സൃഷ്ടിച്ച ആഘാതം അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിക്കും എന്ന ആശങ്ക ബിജെപി നേതൃത്വത്തിന് നീങ്ങിയില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികള്‍ എന്ന് പ്രവര്‍ത്തകര്‍ കരുതുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക പൊലീസിനോ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കോ കഴിയാത്തതാണ് കാരണം.

House | 'പ്രവീണ്‍' ഗൃഹപ്രവേശം ഏപ്രില്‍ 27ന്; കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചര്‍ചയായി യുവമോര്‍ച പ്രവര്‍ത്തകന്റെ വധവും

2013ലെ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ സുള്ള്യ സംവരണ മണ്ഡലത്തില്‍ മാത്രം വിജയിച്ച ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ നേടാനായത് ഹിന്ദുത്വ ഭരണം സ്വപ്നം കണ്ട യുവതയുടെ എല്ലാം മറന്നുള്ള പ്രവര്‍ത്തന ഫലമായിരുന്നു. പ്രവീണ്‍ നെട്ടറു വധത്തിനു മുമ്പും ശേഷവും ദക്ഷിണ കന്നഡ ജില്ലയില്‍ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ ഒരു സഹായവും ചെയ്തില്ല എന്നതുകൊണ്ട് മാത്രം അടങ്ങുന്നതല്ല ബിജെപി യുവ അണികളുടെ രോഷം. പ്രവീണ്‍ വധത്തെ തുടര്‍ന്ന് നളിന്‍ കുമാര്‍ കട്ടീല്‍ എംപിയെ ഉള്‍പെടെ വഴി തടഞ്ഞ അവരുടെ മനസിലെ തീ ചാരം മൂടി കിടക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Keywods: News, Manglore, National, BJP, Politics, Karnataka, House, Police, Investigation Agency, District Deputy Commissioner, House for Praveen Nettaru's family to be handed over on Apr 27. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL