ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നിറങ്ങവേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്ത്
Sep 15, 2018, 11:12 IST
ഹൈദരാബാദ്: (www.kasargodvartha.com 15.09.2018) ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നിറങ്ങവേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. പ്രണയ് എന്ന യുവാവാണ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ദുരഭിമാനക്കൊലയെന്നാണ് വിവരം.
ആറുമാസം മുമ്പായിരുന്നു യുവാവ് അമൃത എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ത ജാതി വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സവര്‍ണ വിഭാഗത്തില്‍പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
യുവാവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗേറ്റിനടുത്തെത്തിയപ്പോള്‍ യുവാവിനെ പിന്നിലൂടെ ആയുധവുമായി എത്തിയ ആള്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Murder, Video, Hospital, Youth, Wife, Religion, Top-Headlines, Crime, Telangana, Horrific murder, Horrific murder in Telangana, man hacked to death in front of pregnant wife.