city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോം സ്‌റ്റേ അ­ക്ര­മ­ണം: പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കള്‍ പ­രാ­തി നല്‍ക­ണം

ഹോം സ്‌റ്റേ അ­ക്ര­മ­ണം: പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കള്‍ പ­രാ­തി നല്‍ക­ണം
മം­ഗ­ലാ­പുരം: ഹോം സ്‌­റ്റേ അ­ക്ര­മ­ണ­ത്തി­ലെ ഇ­ര­കളാ­യ പെണ്‍­കു­ട്ടി­കള്‍ അ­ക്ര­മി­കള്‍­ക്കെ­തി­രെ പ­രാ­തി നല്‍­കാന്‍ ത­യ്യാ­റാ­ക­ണ­മെ­ന്ന് 'എ­റൈ­സ് മാം­ഗ്‌ളൂര്‍' എ­ന്ന സ­ന്ന­ദ്ധ സംഘ­ട­ന സം­ഘ­ടി­പ്പി­ച്ച സെ­മി­നാര്‍ ആ­വ­ശ്യ­പ്പെ­ട്ടു.

സെ­മി­നാ­റില്‍ മു­ഖ്യ­പ്ര­ഭാഷ­ണം ന­ടത്തി­യ അ­ഭി­ഭാ­ഷ­കയും ആ­ക്ടി­വി­സ്റ്റുമാ­യ ആ­ശാ­നാ­യ­ക്കാ­ണ് ഈ ആ­വശ്യം ഉ­ന്ന­യി­ച്ചത്. പോ­ലീ­സ് പ­രാ­തി സ്വീ­ക­രി­ച്ചി­ല്ലെ­ങ്കി­ല്‍ ഇ­ന്ത്യന്‍ ശി­ക്ഷാ നി­യ­മം 384ാം വ­കു­പ്പ് പ്ര­കാ­രം കോ­ട­തി­യില്‍ കേ­സ് ഫ­യല്‍­ചെ­യ്യാ­മെ­ന്നും അ­വര്‍ പ­റ­ഞ്ഞു. ഇത്ത­രം സ­ന്ദര്‍­ഭ­ങ്ങ­ളില്‍ ഇ­ര­കള്‍ നല്‍­കു­ന്ന പ­രാ­തി­കള്‍ സ്വീ­ക­രി­ക്കാന്‍ പോ­ലി­സു­കാര്‍ ത­യ്യാ­റാ­കാ­റി­ല്ലെന്നും പോ­ലീ­സ് എന്നും പീ­ഡ­കര്‍­ക്കൊ­പ്പ­മാ­ണെന്നും മുന്‍ അ­നു­ഭ­വ­ങ്ങള്‍ നിര­ത്തി ആ­ശാ­നായ­ക്ക് പ­റ­ഞ്ഞു.

ഹോം സ്‌­റ്റേ അ­ക്ര­മി­ച്ച ഗു­ണ്ട­കള്‍­ രാ­ഷ്ട്രീ­യ പിന്‍­ബല­മു­ള്ള­വ­രാ­ണെ­ന്ന് നി­ട്ടെ സര്‍­വ­ക­ലാശാ­ല ചാന്‍­സ­ലര്‍ ഡോ. എന്‍. വി­ന­യ്­ ഹെ­ഗ്‌­ഡെ പ­റഞ്ഞു. സം­ഭ­വിച്ചത്‌ റൗ­ഡി­യി­സ­മാണ്. പ­ടീല്‍ സംഭ­വം ഒ­രു മു­ന്ന­റി­യി­പ്പാ­യി ക­ണ­ക്കാക്ക­ണം. ഇ­ല്ലെ­ങ്കില്‍ ത­ങ്ങ­ളു­ടെ കു­ട്ടി­കള്‍ക്കും ഭാ­വി­യില്‍ ഇത്ത­രം ദു­ര­ന്ത­ങ്ങള്‍ നേ­രി­ടേ­ണ്ടി­വ­രും. അ­ദ്ദേ­ഹം പ­റ­ഞ്ഞു.

ക­ന­റ ചേ­മ്പ­ര്‍ ഓ­ഫ് കൊ­മേ­ഴ്‌സ് മുന്‍ പ്ര­സിഡന്റ് ല­ത. ആര്‍. കി­ണി, യൂ­ണി­റ്റി ഹെല്‍­ത്ത് കോം­പ്ല­ക്‌­സ് ചെ­യര്‍­മാന്‍ ഡോ. സി.പി. ഹ­ബീ­ബ് റ­ഹ്­മാന്‍, ന­രന്‍ കൊ­ടു­വ­ട്ടാട്ട്, ഇ­ന്ത്യന്‍ എ­ക്‌­സ­പോര്‍ട്ട് ഓര്‍­ഗ­നൈ­സേ­ഷന്‍ ചെ­യര്‍­മാന്‍ വാള്‍ട്ടര്‍ ഡി­സൂ­സ, ക­സ്­തൂര്‍­ബ മെ­ഡി­ക്കല്‍ കോ­ളേ­ജ് വി­ദ്യാര്‍­ത്ഥി­നി മേധാ, വില്യം പ­യ­സ്, വിജ­യ് വി­ട്ടല്‍­നാ­ഥ് ഷെ­ട്ടി എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. ഹോം സ്‌­റ്റേ അ­ക്ര­മ­ണ­ത്തി­നെ­തി­രെ കര്‍­ണാ­ട­ക മു­ഖ്യ­മ­ന്ത്രി­ക്കും, ഗ­വര്‍­ണര്‍­ക്കും ഭീ­മ ഹര്‍­ജി നല്‍­കാനും യോ­ഗം തീ­രു­മാ­നിച്ചു.

Keywords:  Mangalore, National, Case, Morning Mist Home Stay, Attack, Complaint, Arise Mangalore

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia