പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ പ്രവചനമുണ്ടായിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍
Nov 15, 2017, 11:02 IST
ദില്ലി: (www.kasargodvartha.com 15.11.2017) പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ പ്രവചനമുണ്ടായിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഉര്‍ദു ദിനപത്രമായ സിയാസത്താണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. യൂട്യൂബില്‍ ഇതിനോടകം വൈറലായ അഭിമുഖത്തിലാണ് ശ്രീ ശ്രീ രവി ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശ മണ്ണില്‍ നിന്നും ഒരു ആത്മീയ നേതാവ് വരുമെന്നും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരിക്കുമെന്നാണ് ഹിന്ദുപുരാണങ്ങളില്‍ പറഞ്ഞിരുന്നുവെന്നാണ് ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കുന്നത്.
'മഹാമദ്' എന്ന പേരിലാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഹിന്ദു പുരാണങ്ങളില്‍ മുഹമ്മദ് നബിയെ കുറിച്ച് പ്രവചനം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചനങ്ങളുള്ള പുരാണമായ ഭവിഷ്യപുരാണത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചര്‍ച്ച കൊഴുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Religion, Prophet Mohammed, Holy books of Hindus predicted about Prophet Mohammed: Sri Sri Ravi Shankar
Keywords: National, news, Top-Headlines, Religion, Prophet Mohammed, Holy books of Hindus predicted about Prophet Mohammed: Sri Sri Ravi Shankar