ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന്റെ രുദ്രാക്ഷമണിഞ്ഞ് ആരതിയേന്തിയുള്ള ചിത്രങ്ങള്‍ വൈറല്‍
Apr 11, 2019, 16:42 IST
മുബൈ:(www.kasargodvartha.com 11/04/2019)ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഹരിദ്വാറിലെത്തിയ ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പിയിരിക്കുന്ന സ്മിത്തിനെയാണ് കാണാനാവുക.
ചിത്രത്തോടൊപ്പം ഇന്ത്യയിലേക്കുള്ള യാത്ര തന്നിലെ കലാകാരന് ലോകസത്യങ്ങളിലേക്കു പുതിയ വെളിച്ചം പകരുന്നതായിരുന്നു എന്ന് സ്മിത്ത് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.
'ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന് എന്റെ മുത്തശ്ശി എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രയും ഇവിടുത്തെ നിറങ്ങള്‍, പ്രക്യതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം അടുത്തറിഞ്ഞതുവഴി എനിക്ക് എന്നെക്കുറിച്ചും എന്നിലെ കലാകാരനെക്കുറിച്ചും ലോകസത്യങ്ങളിലേക്കും ഒരു പുതിയ ഉണര്‍വ് നേടിയെടുക്കാനായി', എന്നും സ്മിത്ത് കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Top-Headlines, Social-Media, Photo, Entertainment, Film,Hollywood actor will smith's photo goes viral