Hockey Medals | കോമൺവെൽത് ഗെയിംസ്: ഹോകിയിൽ ഓസ്‌ട്രേലിയൻ ആധിപത്യം തകർക്കാൻ ഇൻഡ്യ; പുരുഷ, വനിതാ ടീം, മത്സരങ്ങൾ, മുൻ പ്രകടനങ്ങൾ, വിശദമായി അറിയാം
Jul 22, 2022, 16:14 IST
ന്യൂഡെൽഹി: (www.kasargodvartha.com) 41 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ടോക്യോ ഒളിംപിക്‌സിൽ ഇൻഡ്യ വെങ്കലം നേടി. 2010ലും (ഡെൽഹി) 2014ലും (ഗ്ലാസ്‌ഗോ) കോമൺവെൽത് ഗെയിംസിൽ ഇൻഡ്യയുടെ മികച്ച പ്രകടനം. രണ്ടു തവണയും വെള്ളി മെഡൽ നേടി. ഒളിംപിക്‌സിൽ എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഇൻഡ്യൻ പുരുഷ ഹോകി ടീമിന് ഇതുവരെ കോമൺവെൽത് ഗെയിംസിൽ സ്വർണം നേടാനായിട്ടില്ല. 1998 ലാണ് ഹോകി ഉൾപടുത്തിയത്.
കോമൺവെൽത് ഗെയിംസ് ഹോകിയിൽ ഓസ്‌ട്രേലിയയ്ക്കാണ് ആധിപത്യം. ഇതുവരെ ആറ് സ്വർണമെഡലുകളും അവർ നേടിയിട്ടുണ്ട്. ടോക്യോ ഒളിംപിക്‌സിന്റെ വിജയത്തിൽ ആവേശഭരിതനായ ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെ ടീം ബർമിംഗ്ഹാമിൽ ഓസ്‌ട്രേലിയൻ ആധിപത്യം തകർത്ത് ആദ്യമായി സ്വർണം നേടാനുള്ള ശ്രമത്തിലാണ്.
പുരുഷന്മാരുടെ ഹോകിയിൽ മെഡലുകൾ നേടിയത് ഇങ്ങനെ
സ്വർണം
ഓസ്‌ട്രേലിയ - ആറ് തവണ (1998, 2002, 2006, 2010, 2014, 2018)
വെള്ളി
ന്യൂസിലൻഡ് - രണ്ട് തവണ (2002, 2018)
ഇന്ത്യ - രണ്ട് തവണ (2010, 2014)
മലേഷ്യ - ഒരു തവണ (1998)
പാകിസ്താൻ - ഒരു തവണ (2006)
വെങ്കലം
ന്യൂസിലൻഡ് - ഒരു തവണ (2010)
മലേഷ്യ - ഒരു തവണ (2006)
പാകിസ്താൻ - ഒരു തവണ (2002)
ഇൻഗ്ലണ്ട് - മൂന്ന്തവണ (1998, 2014, 2018)
നല്ല ഫിറ്റ്നസ് ഗുണം ചെയ്യും
നേരത്തെ ഇൻഡ്യൻ ടീമിനെ ഫിറ്റ്‌നസ് നിലവാരത്തിൽ ദുർബലരായാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ ഇൻഡ്യൻ ടീം ലോകത്തിലെ ഏറ്റവും മികച്ച ഫിറ്റസ്റ്റ് ടീമുകളിലൊന്നാണ്. എഫ്‌ഐഎച് പ്രോ ലീഗിൽ ബെൽജിയത്തിനും നെതർലൻഡ്‌സിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇൻഡ്യൻ ഫിനിഷ് ചെയ്തത്. ഇൻഡ്യൻ താരങ്ങൾ തങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുത്താൽ ഇത്തവണ സ്വർണം നേടുന്നത് ആർക്കും തടയാനാകില്ല.
ഹോകി ടീം
വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, വരുൺ കുമാർ, യുവ ജുഗ്‌രാജ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ ഇൻഡ്യക്ക് ശക്തമായ പെനാൽറ്റി കോർണർ ഉണ്ട്. ഇത് ഗോളാക്കി മാറ്റാൻ ടീമിന് കഴിയും. ഒപ്പം ഡിഫൻഡർമാരും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപർ എന്ന് വിലയിരുത്തുന്ന പിആർ ശ്രീജേഷാണ് ഇൻഡ്യക്കുള്ളത്.
ഗോൾകീപർമാർ: പിആർ ശ്രീജേഷ്, കൃഷ്ണ ബഹദൂർ പഥക്
ഡിഫൻഡർമാർ: വരുൺ കുമാർ, സുരേന്ദ്ര കുമാർ, ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജുഗ്‌രാജ് സിംഗ്, ജർമൻപ്രീത് സിംഗ്
മിഡ്ഫീൽഡർമാർ: മൻപ്രീത് സിംഗ് (ക്യാപ്റ്റൻ), ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഷംഷേർ സിംഗ്, ആകാശ്ദീപ് സിംഗ്, നീലകണ്ഠ ശർമ.
ഫോർവേഡുകൾ: മന്ദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ, ഗുർജന്ത് സിംഗ്, അഭിഷേക്
ഗ്രഹാം റീഡ് (ഇൻഡ്യൻ പുരുഷ ഹോകി ടീം കോച്).
മത്സരങ്ങൾ
ജൂലൈ 31: ഇൻഡ്യ vs ഘാന
ഓഗസ്റ്റ് 01: ഇൻഡ്യ vs ഇൻഗ്ലണ്ട്
ഓഗസ്റ്റ് 03: ഇൻഡ്യ vs കാനഡ
ഓഗസ്റ്റ് 04: ഇൻഡ്യ vs വെയിൽസ്
വനിതാ ടീം
പുരുഷന്മാരെ അപേക്ഷിച്ച് ഇൻഡ്യൻ വനിതാ ഹോകി ടീം ഒരു തവണ സ്വർണം നേടിയിട്ടുണ്ട്. 2002ൽ മാഞ്ചസ്റ്ററിൽ ഇൻഗ്ലണ്ടിനെ 3-2ന് പരാജയപ്പെടുത്തി സ്വർണം നേടിയിരുന്നു. 2006 മെൽബണിൽ വെള്ളി മെഡൽ നേടി. വനിതാ ടീം 1998ലും 2018ലും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയ വനിതാ ഹോകിയിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. അതേ സമയം 2018ൽ ന്യൂസിലൻഡ് ടീം സ്വർണം നേടിയിരുന്നു.
കോമൺവെൽത് ഗെയിംസിനുള്ള വനിതാ ഹോകി ടീം
ഗോൾകീപർമാർ: സവിത പൂനിയ (ക്യാപ്റ്റൻ), രജനി ഇടിമർപു.
ഡിഫൻഡർമാർ: ദീപ് ഗ്രേസ് എക്ക (വൈസ് ക്യാപ്റ്റൻ), ഗുർജിത് കൗർ, നിക്കി പ്രധാൻ, ഉദിത.
മിഡ്ഫീൽഡർമാർ: നിഷ, സുശീല ചാനു, പുക്രംബം, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗർ, സലിമ ടെറ്റെ.
ഫോർവേഡുകൾ: വന്ദന കതാരിയ, ലാൽറെംസിയാമി, നവനീത് കൗർ, ഷർമിള ദേവി, സംഗീത കുമാരി.
മത്സരങ്ങൾ
ജൂലൈ 29: ഇൻഡ്യ vs ഘാന
ജൂലൈ 30: ഇൻഡ്യ vs വെയിൽസ്
ഓഗസ്റ്റ് 2: ഇൻഡ്യ vs ഇൻഗ്ലണ്ട്
ഓഗസ്റ്റ് 3: ഇൻഡ്യ vs കാനഡ.

Keywords: Hockey Medals For India At Commonwealth Games From Women To Men, Newdelhi, National, News, Top-Headlines, Commonwealth-Games, Sports, Hockey, Medal, Olympics.