city-gold-ad-for-blogger

വിമാനത്തിലെ സീറ്റു തര്‍ക്കം; എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം പി ചെരുപ്പൂരിയടിച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 23.03.2017) വിമാനത്തില്‍ സീറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ശിവസേന എം പി രവീന്ദ്ര ഗെയ്ക്കവാദ് ചെരുപ്പൂരിയടിച്ചതായി എയര്‍ ഇന്ത്യ ജീവനക്കാരന്റെ പരാതി. സംഭവ വലിയ വിവാദമായതോടെ ഇതേകുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 10.30നാണ് സംഭവം.

വിമാനത്തിലെ സീറ്റു തര്‍ക്കം; എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം പി ചെരുപ്പൂരിയടിച്ചു

വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐയാണ് വിവരം പുറത്തുവിട്ടത്. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതില്‍ രോഷംകൊണ്ടാണ് മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍നിന്നുള്ള ലോക്‌സഭാംഗമായ ഗെയ്ക്കവാദ് ജീവനക്കാരനെ മര്‍ദിച്ചത്. പുണെ - ഡല്‍ഹി എ1852 വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷമായിരുന്നു സംഭവം.

അതേസമയം ജീവനക്കാരനെ മര്‍ദിച്ചതായി എം പി സമ്മതിച്ചിട്ടുണ്ട്. ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, Attack, Air India, National, Top-Headlines, 'Hit Him 25 Times': Sena MP's Assault Has Air India Debating No-Fly List.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia