Hit and run | വാഹനമിടിച്ച് തൊഴിലാളി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരുക്ക്; വണ്ടി നിറുത്താതെ പോയി
Aug 12, 2022, 19:07 IST
മംഗ്ളുറു: (www.kasargodvartha.com) നഗരത്തിൽ മംഗ്ളുറു മുനിസിപൽ കോർപറേഷന് വേണ്ടി പാതയോരത്തെ പുല്ലുകൾ ചെത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വാഹനം ഇടിച്ച് മരിച്ചു. ബിഹാർ സ്വദേശി വിക്കി ഖാൻ (23) ആണ് ദേശീയ പാതയിൽ ജെപ്പിനമൊഗറുവിൽ മരിച്ചത്.
സഹ തൊഴിലാളി ഗോപിൽ പൂജാരിയെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗ്ളുറു ഭാഗത്തു നിന്ന് അതിവേഗത്തിൽ വന്ന പിക്അപ് വാൻ തൊഴിലാളികളെ ഇടിച്ച് നിറുത്താതെ പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ട്രാഫിക് പൊലീസ് കേസെടുത്തു.

Keywords: News, Karnataka, Top-Headlines, Accidental-Death, Accident, Died, Obituary, National, Hit and run near Jappinamogaru: One labourer died; another hospitalised.
< !- START disable copy paste -->