അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Aug 19, 2014, 22:09 IST
കുന്താപുരം: (www.kasargodvartha.com 19.08.2014) അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്താപുരം ത്രാസിയിലെ പരേതനായ കൃഷ്ണ ആചാര്യയുടെ മകന്‍ സുരേന്ദ്ര ആചാര്യ (51) യാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ത്രാസിയിലായിരുന്നു അപകടം. ത്രാസി ടൗണില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ആചാര്യ. ഇതിനിടയില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആചാര്യയെ കുന്താപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് മരിച്ച ആചാര്യ. ഭാര്യയും രണ്ട് മക്കളുമുണ്ട്.
അതേസമയം ഇടിച്ചിട്ട വാഹനത്തെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇടിച്ചിട്ടത് സ്വിഫ്റ്റ് കാര്‍ ആണെന്ന് ഒരാളും മറ്റൊരാള്‍ ടാറ്റാ എയ്‌സ് ആണെന്നും സൂചിപ്പിച്ചു.
ഗംഗോലി പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സൗദി ഫാമില്‍ 2 മണിക്കൂറിനുള്ളില്‍ 16,000 കോഴികള്‍ ചത്തുവീണു

Keywords : Accident, Mangalore, Death, Obituary, Kundapur, National, Surendra Acharya.
Advertisement:
Advertisement: