city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kanhaiya Kumar | 'ഹിന്ദുത്വം ഫെയർ ആൻഡ് ലൗലി ക്രീം അല്ല'; വൈറലായി കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന

മുംബൈ: (www.kasargodvartha.com) ഹിന്ദുത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന വൈറലായി. മഞ്ഞുകാലം വന്നാൽ ചുണ്ടിലും കാലിലും വെവ്വേറെ ക്രീം തേച്ചുപിടിപ്പിക്കാമെന്നും ഹിന്ദുത്വ ഫെയർ ആൻഡ് ലൗലി ക്രീമല്ലെന്നും കനയ്യ കുമാർ പറഞ്ഞു. 'ഹിന്ദുത്വം ശരിയായ പ്രത്യയശാസ്ത്രമാണ്, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ഇവിടെ മഹാരാഷ്ട്രയിൽ ജനിച്ച സവർക്കറെ വായിച്ചാൽ മനസിലാകും. ഇന്ന് വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത് മൃദു ഹിന്ദുത്വവും കഠിന ഹിന്ദുത്വവുമാണ്. വിഷം വിഷം തന്നെയാണ്. അത് വലിയ പാമ്പിന്റെതായാലും കുട്ടി പാമ്പിന്റേതായാലും', കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം നടക്കുന്ന കനയ്യ മഹാരാഷ്ട്രയിലെ നന്ദേഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
  
Kanhaiya Kumar | 'ഹിന്ദുത്വം ഫെയർ ആൻഡ് ലൗലി ക്രീം അല്ല'; വൈറലായി കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന

'മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെയും മതമെന്ന് വിളിക്കാനാവില്ല. മതത്തിന്റെ ഏക ലക്ഷ്യം മനുഷ്യരാശിയുടെ രക്ഷയാണ്', കനയ്യ ഒരു ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'നിങ്ങളുടെ കണ്ണാടിക്ക് എത്ര ശക്തിയുണ്ട്?' എന്ന് കനയ്യ റിപ്പോർട്ടറോട് തിരിച്ചു ചോദിച്ചു. റിപ്പോർട്ടർ മറുപടി പറയുമ്പോൾ, ചോദ്യത്തെ പരിഹസിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് കാണുന്നതിന്റെ പ്രശ്‌നമാണ്. എന്നാൽ ഇക്കാലത്ത് നമ്മുടെ ധാരണകളും മലിനമായിരിക്കുന്നു, അതിനാൽ നമുക്ക് സത്യം കാണാൻ കഴിയില്ല', കനയ്യ വ്യക്തമാക്കി.
'ഞാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ ആളുകൾ അതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ ഒരു ഗുരുദ്വാരയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഈ ചോദ്യം എവിടെ നിന്നാണ് വരുന്നത്. ഇതാണ് ഇന്ത്യയുടെ രാഷ്ട്രീയ ചർച്ചയുടെ അച്ചുതണ്ട്. രാഹുൽ ക്ഷേത്രങ്ങളും ചർച്ചുകളും മസ്ജിദുകളും സന്ദർശിച്ചു. അദ്ദേഹത്തിന്റെ യാത്രയിൽ സ്‌കൂളുകളും കോളേജുകളും ഫാക്ടറികളും സന്ദർശിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സ്ഥലങ്ങളെല്ലാം പവിത്രമാണ്, ആളുകൾ ഇവിടെ ഉപജീവനം നടത്തുന്നു. ഞങ്ങൾ യാത്രക്കാരാണ്, റോഡ് തന്നെ ഞങ്ങൾക്ക് വളരെ പവിത്രമാണ്', കനയ്യ പറഞ്ഞു.

'മുസ്ലീം ലീഗ് (പാകിസ്താൻ മുസ്ലിം ലീഗ്) പറഞ്ഞത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുമിച്ചു ജീവിക്കാൻ പറ്റില്ലെന്നാണ്, ഹിന്ദു മഹാസഭയും അത് തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് അവർ സഖ്യമുണ്ടാക്കിയത്?. മതത്തിന്റെ പേരിൽ രാഷ്ട്രീയം നടത്തുന്നവരുടെ സംസാരം കേട്ടാൽ മോദി പറഞ്ഞത് ശരിയാണെന്ന് തോന്നും. വസ്ത്രധാരണത്തിൽ മാത്രമാണ് വ്യത്യാസം, വിഷം ഒന്നുതന്നെയാണ്, അവർ ജനങ്ങളെ ഒരേ രീതിയിൽ ഭിന്നിപ്പിക്കുകയാണ്, ഞങ്ങൾ ഈ കെണിയിൽ വീഴില്ല', കനയ്യ കൂട്ടിച്ചേർത്തു.

Keywords: New Delhi, India, News, Top-Headlines, Latest-News, National, Political-News, Politics, Political party, Congress, Video, Rahul_Gandhi, 'Hindutva is not a 'Fair and Lovely cream', says Kanhaiya Kumar. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia