Issues | പെൻഷൻ പദ്ധതി മുതൽ ആപിൾ കൃഷി വരെ; ഹിമാചൽ തിരഞ്ഞെടുപ്പിൽ ഇത്തവണ ചർചയായത് ഈ വിഷയങ്ങൾ
Nov 13, 2022, 12:43 IST
ഷിംല: (www.kasargodvartha.com) ഇത്തവണ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ പ്രശ്നനങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ഓൾഡ് പെൻഷൻ സ്‌കീം (OPS) വിഷയം സംസ്ഥാനമൊട്ടാകെ ചൂടേറിയ വിഷയമായി. ജീവനക്കാരുടെ സംസ്ഥാനം എന്നാണ് ഹിമാചലിനെ വിളിക്കുന്നത്. ഇവിടെ മിക്കവാറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അഞ്ച് മുതൽ 15000 വരെ വോടുകൾ മാറുന്നത് ജീവനക്കാരെ ആശ്രയിച്ചിരിക്കുന്നു. സംസ്ഥാനത്ത് 2002ന് ശേഷം റിക്രൂട് ചെയ്യപ്പെട്ട 1.02 ലക്ഷം ജീവനക്കാർ ഒപിഎസിന്റെ ആവശ്യത്തിനായി ഏറെ നാളായി സമരത്തിലാണ്.
ഈ പോരാട്ടത്തിനിടെ ജീവനക്കാർക്കെതിരെ പൊലീസ് ബലപ്രയോഗവും ജലപീരങ്കിയും പ്രയോഗിച്ചു. ഏകദേശം രണ്ട് മാസത്തോളം ജീവനക്കാർ പടിപടിയായി നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തു. ആവശ്യം നടക്കാതെ വന്നതോടെ തെരഞ്ഞെടുപ്പിൽ ജീവനക്കാർ ഒപിഎസ് വിഷയമാക്കി. അതേസമയം, പ്രതിപക്ഷ പാർടികളായ കോൺഗ്രസ്, സിപിഎം, എഎപി എന്നിവയും ഒപിഎസ് പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൊഴിലില്ലായ്മ
ഒപിഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ പ്രശ്നമായി മാറിയത് തൊഴിലില്ലായ്മയാണ്. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഒമ്പത് ലക്ഷത്തോളം തൊഴിൽ രഹിതരുണ്ട്. രജിസ്റ്റർ ചെയ്യാത്ത തൊഴിലില്ലാത്തവരുൾപെടെ എണ്ണം 12 ലക്ഷം കവിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വളരെ കുറച്ച് യുവാക്കൾക്ക് മാത്രമേ തൊഴിൽ ലഭിച്ചിട്ടുള്ളൂ. ഡസൻ കണക്കിന് തസ്തികകളിലേക്കുള്ള റിക്രൂട്മെന്റ് വിവിധ കോടതികളിൽ തസപ്പെട്ടു. ഇതോടെ യുവാക്കൾ അസ്വസ്ഥരാണ്.
നാലുവരിപ്പാത
2017ലെ തെരഞ്ഞെടുപ്പിൽ നാലുവരിപ്പാതയ്ക്കായി ഭൂമി ഏറ്റെടുത്തവർക്ക് സ്ഥലത്തിന്റെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും അത് പാലിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഇതുമൂലം ഷിംല, ബിലാസ്പൂർ, മാണ്ഡി, കുളു, കാംഗ്ര, ഹാമിർപൂർ, സോളൻ എന്നിവിടങ്ങളിലെ കുടുംബങ്ങൾ ഇത് വിഷയമാക്കി.
ആപിൾ കർഷകർ
ഹിമാചലിലെ 24 അസംബ്ലി മണ്ഡലങ്ങളിൽ ഭൂരിഭാഗം കുടുംബങ്ങളുടെയും ഉപജീവനമാർഗം ആപിൾ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. ഇതിൽ 14 നിയമസഭാ മണ്ഡലങ്ങളിൽ 80 ശതമാനം കുടുംബങ്ങളും പൂർണമായും ആപിളിനെയാണ് ആശ്രയിക്കുന്നത്. ആപിളിന്റെ ഇൻപുട് വില വർധിച്ചതിലും പാകേജിംഗ് വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിച്ചതിലും സംസ്ഥാനത്തെ കർഷകർ രോഷാകുലരാണ്. ഇതിനെതിരെ തോട്ടമുടമകൾ ഈ വർഷം സെക്രടേറിയറ്റ് ഘരാവോ ചെയ്യുകയും അറസ്റ്റു നേരിടുകയും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദിവസങ്ങളോളം പ്രകടനം നടത്തുകയും ചെയ്തു.
റോഡുകൾ
ഹിമാചലിലെ പല പ്രദേശങ്ങളിലും റോഡുകളുടെ അവസ്ഥ ദയനീയമാണ്. പ്രത്യേകിച്ച് അപർ ഷിംലയിലെ ദേശീയപാതയും കുഴികളായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളുമായുള്ള ബന്ധം ഇതിലും മോശമാണ്. ഇതുമൂലം ആപിൾ കർഷകരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. പല റോഡുകളും ഗ്രാമപാതകളേക്കാൾ മോശമായി.
Keywords: Himachal-Elections, National, News, Top-Headlines, Election, Latest-News, Political-News, Political party, CPM, Youth, Himachal Pradesh Assembly elections: big issues.