city-gold-ad-for-blogger

വനിതാ ദിനത്തിലെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ തട്ടമിട്ട മലയാളി പ്രതിനിധികള്‍ക്ക് വിലക്ക്

അഹ് മദാബാദ്: (www.kasargodvartha.com 08.03.2017) വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ തട്ടമിട്ടതിന്റെ പേരില്‍ മലയാളി വനിതാ ജനപ്രതിനിധിക്ക് വിലക്കേര്‍പ്പെടുത്തിയതായി പരാതി. വയനാട് മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാന്‍ സെയ്തലവി, കാസര്‍കോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്.

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവര്‍ക്ക് ദുരനുഭവം ഉണ്ടായത്. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകളടക്കം നൂറോളം വനിതകളാണ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ തന്നെ കറുത്ത തട്ടം ധരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അപമാനിതരായ പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു.

വനിതാ ദിനത്തിലെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ തട്ടമിട്ട മലയാളി പ്രതിനിധികള്‍ക്ക് വിലക്ക്

ഇതോടെ ശഹര്‍ബാന്‍ സെയ്തലവി തട്ടം അഴിച്ചുവെച്ച് പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ കാസര്‍കോട്ടു നിന്നെത്തിയ ഷാഹിനയും, ഫൗസിയയും തട്ടം അഴിച്ചുവെക്കാന്‍ തയ്യാറായില്ല. പിന്നീട് സ്ഥലം എസ് പിയോട് പരാതിപ്പെട്ടതിന് ശേഷം ഒരുമണിക്കൂറിന് ശേഷം തട്ടം ധരിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ പരിപാടിയില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Prime Minister, Programme, Panchayath, National, World Women's day, Hijab ban in women's day programme. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia