Highest Wicket | ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വികറ്റുകള്‍ നേടിയ 5 ഇന്‍ഡ്യന്‍ ബൗളര്‍മാരെ കുറിച്ച് അറിയാം
ജൂണ്‍ ഒന്നുമുതല്‍ 29 വരെയാണ് മത്സരം
ഇന്‍ഡ്യന്‍ ടീം കപ്പുമായി വരുന്നത് കാണാന്‍ ക്രികറ്റ് പ്രേമികളെല്ലാം ആവേശത്തോടെ കാത്തിരിക്കയാണ്
മുംബൈ: (KasargodVartha) ജൂണില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രികറ്റ് പ്രേമികളെല്ലാവരും. പുരുഷന്‍മാരുടെ ടി20 ലോക പോരാട്ടത്തിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് വെസ്റ്റ് ഇന്‍ഡീസും അമേരികയുമാണ്. ജൂണ്‍ ഒന്നുമുതല്‍ 29 വരെയാണ് മത്സരം. കിരീട പോരാട്ടത്തിനായി ഇന്‍ഡ്യന്‍ ടീം കഠിന പ്രത്‌നം നടത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്‍ഡ്യന്‍ ടീം കപ്പുമായി വരുന്നത് കാണാന്‍ ക്രികറ്റ് പ്രേമികളെല്ലാം ആവേശത്തോടെ കാത്തിരിക്കയാണ്.
ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ടീം ഇന്‍ഡ്യക്കായി ഏറ്റവും കൂടുതല്‍ വികറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അഞ്ച് ബൗളര്‍മാരെ കുറിച്ച് ഇനി അറിയാം. ഇതില്‍ ഇപ്പോള്‍ ഒരുതാരം മാത്രമേ കളിക്ക് ഇറങ്ങുന്നുള്ളൂ.
1. രവിചന്ദ്രന്‍ അശ്വിന്‍
ഐസിസി ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വികറ്റുകള്‍ നേടിയത് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. അഞ്ച് ടൂര്‍ണമെന്റുകളിലെ 24 മത്സരങ്ങളില്‍ നിന്നായി 32 വികറ്റുകളാണ് താരം നേടിയത്.
2. രവീന്ദ്ര ജഡേജ
ഇടംകയ്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് രണ്ടാമത്തെ താരം. 22 ടി20 ലോകകപ്പ് മത്സരങ്ങളിലായി 21 വികറ്റുകളാണ് താരം സ്വന്തമാക്കിയത്. 14 റണ്‍സിന് മൂന്ന് വികറ്റ് വീഴ്ത്തിയതാണ് ഇതില്‍ മികച്ച പ്രകടനം. ഇത്തവണത്തെ ലോകകപ്പിനുള്ള സ്‌ക്വാഡിലും ജഡേജ കളിക്കാനിറങ്ങുന്നുണ്ട്.
3. ഇര്‍ഫാന്‍ പത്താന്‍
മൂന്ന് ലോകകപ്പുകളില്‍ ടീം ഇന്‍ഡ്യയെ പ്രതിനിധീകരിച്ച ഇടംകയ്യന്‍ പേസര്‍ പട്ടികയില്‍ മൂന്നാമതാണ്. 15 കളികളില്‍ 16 വികറ്റുകളാണ് ഇര്‍ഫാന്റെ സമ്പാദ്യം. ഇര്‍ഫാന്‍ പത്താന്‍ ഇതിനോടകം തന്നെ വിരമിച്ചു കഴിഞ്ഞു.
4. ഹര്‍ഭജന്‍ സിംഗ്
2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്‍ഡ്യന്‍ ടീമില്‍ അംഗമായിരുന്ന സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പട്ടികയില്‍ നാലാമതാണ്. 19 മത്സരങ്ങളില്‍ നിന്നായി 16 വികറ്റുകള്‍ എടുത്തിട്ടുണ്ട്. ലോകകപ്പുകളില്‍ 6.78 എന്ന മികച്ച ഇകോണമിയും ഹര്‍ഭജനുണ്ട്.
5. ആശിഷ് നെഹ് റ
ആശിഷ് നെഹ്റയാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്നത്. 10 ട്വന്റി 20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി നെഹ് റ 6.89 ഇകോണമിയില്‍ 15 വികറ്റുകള്‍ സ്വന്തമാക്കി. 19 റണ്‍സിന് നേടിയ മൂന്ന് വികറ്റുകളാണ് ഇതില്‍ മികച്ച പ്രകടനം. നെഹ് റയും കളിയില്‍ നിന്നും വിരമിച്ചു.