മുറപ്പെണ്ണിനെ കെട്ടിച്ചുനല്‍കിയില്ല; അമ്മാവനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു
Jun 10, 2014, 14:30 IST
മംഗലാപുരം: (www.kasargodvartha.com 10.06.2014) മകളെ വിവാഹം ചെയ്തു നല്‍കാത്ത വൈരാഗ്യത്തിനു യുവാവ് അമ്മാവനെ കുത്തിക്കൊന്നു. അറസ്റ്റു ചെയ്യാനെത്തിയ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് യുവാവും കൊല്ലപ്പെട്ടു. കോലാര്‍ കാജി കല്ലള്ളിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
മുനിയപ്പ(65), ഇയാളുടെ സഹോദരിയുടെ മകന്‍ രാമ മൂര്‍ത്തി (27) എന്നിവരാണ് മരിച്ചത്. രാമമൂര്‍ത്തി അമ്മാവനായ മുനിയപ്പയോട് അദ്ദേഹത്തിന്റെ മകളെ തനിക്ക് വിവാഹം കഴിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുനിയപ്പ അതിന് എതിര് പറയുകയായിരുന്നു.
ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ അവസരം കാത്ത് കഴിയുകയായിരുന്നു രാമ മൂര്‍ത്തി. ഞായറാഴ്ച ഒരു കല്യാണത്തിനു പോയിരുന്ന മുനിയപ്പയും ഭാര്യ വെങ്കട്ടമ്മയും തിരിച്ചെത്തിയപ്പോള്‍ രാമ മുന്നറിയിപ്പില്ലാതെ ഇരുവരേയും വീട്ടിനകത്തു പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.
വെങ്കട്ടമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ രാമ അവര്‍ക്കു നേരെ തിരിയുകയായിരുന്നു. പോലീസിന്റെ തോക്ക് രാമ തട്ടിയെടുത്ത് ഒരു പോലീസുകാരനെതിരെ നിറയൊഴിക്കുകയും ചെയ്തു. അതിനിടെയാണ് ആത്മരക്ഷാര്‍ത്ഥം പോലീസ് രാമുവിനെ വെടിവെച്ചു കൊന്നത്. പരിക്കേറ്റ വെങ്കമ്മയും പോലീസുകാരനും ആശുപത്രിയില്‍ കഴിയുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mangalore, Attack, Killed, Police, Obituary, National, Muniyappa, Rama Moorthi.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067