city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ganpati's body parts | വിനായക ചതുര്‍ഥി: ഗണപതിയുടെ തല മുതല്‍ തുമ്പിക്കൈ വരെ ഒളിഞ്ഞിരിക്കുന്നത് നിരവധി രഹസ്യങ്ങള്‍; അറിയാം കൂടുതല്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) എല്ലാ വര്‍ഷവും ഗണേശ ചതുര്‍ഥി ആഘോഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിപുലമായി ആഘോഷിക്കുന്നു. ഗണപതിയുടെ ശരീരഘടന നോക്കിയാല്‍ ഓരോ ഭാഗവും ഓരോ സന്ദേശം നല്‍കുന്നു. ഗണപതിയുടെ ശരീര ഭാഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
                
Ganpati's body parts | വിനായക ചതുര്‍ഥി: ഗണപതിയുടെ തല മുതല്‍ തുമ്പിക്കൈ വരെ ഒളിഞ്ഞിരിക്കുന്നത് നിരവധി രഹസ്യങ്ങള്‍; അറിയാം കൂടുതല്‍

ഗണപതിയുടെ തല

ഗണപതിയുടെ ശിരസ് വളരെ വലുതാണ്, ഏത് സാഹചര്യത്തിലും ബുദ്ധി ഉപയോഗിക്കണമെന്ന് അത് പഠിപ്പിക്കുന്നു. ബുദ്ധിയുടെയും വിവേകത്തിന്റെയും സഹായത്തോടെ, ഒരു വ്യക്തിക്ക് ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ പോലും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഇത് പഠിപ്പിക്കുന്നു.

ഗണപതിയുടെ ചെറിയ കണ്ണുകള്‍

ഗൗരവത്തോടെ ചിന്തിക്കുന്നതിന്റെ പ്രതീകമായ ഗണപതിയുടെ കണ്ണുകള്‍ വളരെ ചെറുതാണ്. ഏതു സാഹചര്യത്തിലും വിഷമിക്കുന്നതിനു പകരം ചിന്തിച്ചു മാത്രമേ തീരുമാനത്തിലെത്താവൂ എന്ന പാഠമാണ് ഗണപതിയുടെ കണ്ണില്‍ നിന്ന് ലഭിക്കുന്നത്.

ഗണപതിയുടെ ചെവി

ഗണപതിയുടെ ചെവികള്‍ വളരെ വലുതാണ്, അത് വ്യക്തിയെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നു. .

ഗണപതിയുടെ തുമ്പിക്കൈ

ഗണപതിയുടെ തുമ്പിക്കൈ എപ്പോഴും ചലിക്കുന്നതാണ്, അത് എല്ലാ സാഹചര്യങ്ങളിലും സജീവമായിരിക്കാന്‍ പഠിപ്പിക്കുന്നു. സജീവമായ ഒരു വ്യക്തി ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കുകയും. ഏത് സാഹചര്യവും എളുപ്പത്തില്‍ മറികടക്കുകയും ചെയ്യും.

ഗണപതിയുടെ വയറ്

ഗണപതിയുടെ വയറ് വളരെ വലുതാണ്. ജീവിതത്തില്‍ പഠിക്കാനും കാണാനും കേള്‍ക്കാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്ന് നാം മനസിലാക്കുന്നത്.

ഗണപതിയുടെ വാഹനം

അത്രയും ഭാരമുള്ള ശരീരമുള്ള ഗണപതി എലിയെ വാഹനമാക്കിയിരിക്കുന്നു. ലോകത്ത് ആരും നിസ്സാരരല്ല എന്നതിന്റെ സൂചനയാണിത്. ഓരോരുത്തര്‍ക്കും അവരുടേതായ ഉപയോഗവും സാധ്യതയും ഉണ്ട്. അതുകൊണ്ടാണ് ഓരോ വ്യക്തിയും എല്ലാവരേയും ബഹുമാനത്തോടെ കാണേണ്ടത്.

Keywords:  Latest-News, National, Top-Headlines, Ganesh-Chaturthi, Religion, Festival, Celebration, Hidden Meaning of Ganesha's Body-parts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia