city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്ലാ ഇന്‍ഡ്യക്കാര്‍ക്കും പ്രചോദനമാകുന്ന നേട്ടം; ടോക്യോ ഒളിംപിക്‌സില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kasargodvartha.com 24.07.2021) ടോക്യോ ഒളിംപിക്സില്‍ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്‍ഡ്യയ്ക്കായി വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് നമുക്ക് ആഗ്രഹിക്കാനാവുകയെന്ന് മോദി ട്വീറ്റ് ചെയ്തു. ചാനുവിന്റെ നേട്ടം എല്ലാ ഇന്‍ഡ്യക്കാര്‍ക്കും പ്രചോദനമെന്നാണ് അദ്ദേഹം പറഞ്ഞു. 

സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ഇന്‍ഡ്യയ്ക്കായി ആദ്യ മെഡല്‍ സ്വന്തമാക്കിയത്. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ചൈനയുടെ ഷിഹൂയി ഹൗ ആണ് ഭാരോദ്വഹനത്തില്‍ ഒളിംപിക് റെകോഡോടെ സ്വര്‍ണം നേടിയത്. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. ഇന്‍ഡോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

എല്ലാ ഇന്‍ഡ്യക്കാര്‍ക്കും പ്രചോദനമാകുന്ന നേട്ടം; ടോക്യോ ഒളിംപിക്‌സില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

21 വര്‍ഷത്തിന് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്‍ഡ്യയുടെ മെഡല്‍ നേട്ടം. 2000ലെ സിഡ്നി ഒളിംപിക്സില്‍ 69 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടത്തിലെത്തുന്നത്. പി വി സിന്ധുവിന് ശേഷം ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ വനിതയാണ് മീരാഭായ് ചാനു. 

Keywords: New Delhi, News, National, Top-Headlines, Sports, Olympics-Games-2021, Prime Minister, 'Her success motivates every Indian' - PM Modi's congratulates Mirabai Chanu for winning silver medal in Tokyo

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia