Helicopter Crash | കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു; 7 പേര്‍ മരിച്ചു
Oct 18, 2022, 13:20 IST
ഡെറാഡൂണ്‍: (www.kasargodvartha.com) ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് വിവരം. രണ്ടുപൈലറ്റുമാരും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്.
ഫാറ്റയില്‍ നിന്ന് കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതര്‍ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: News, National, Uttarakhand, Accident, Death, Top-Headlines, Helicopter carrying pilgrims to Kedarnath crashes; 7 died.