city-gold-ad-for-blogger

കനത്ത മഴ തുടരുന്നു; ചെന്നൈ വെള്ളത്തില്‍

ചെന്നൈ: (www.kasargodvartha.com 03/11/2017) കനത്ത മഴ തുടരുന്നു. ഇതോടെ ചെന്നൈ നഗരം വെള്ളത്തിനടിയിലായി. എം.ജി.ആര്‍ നഗര്‍, മടിപ്പാക്കം, ആവടി, മടിച്ചൂര്‍, ഒട്ടേരി എന്നിവിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ 20,000 ത്തോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സഹോദരികളായ രണ്ടു പെണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവവും ഉണ്ടായിരുന്നു.

വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. 2015 ല്‍ ചെന്നൈ നഗരത്തിലുണ്ടായ പ്രളയവും കനത്ത നാശനഷ്ടങ്ങളും വീണ്ടും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് നഗരവാസികള്‍.

കനത്ത മഴ തുടരുന്നു; ചെന്നൈ വെള്ളത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Rain, House, Road, News, National, Electricity, Girls, Heavy rains disrupt normal life in Chennai, schools shut.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia