city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Health Tips | ദീപാവലി ആഘോഷിക്കുമ്പോൾ ആരോഗ്യം മറക്കല്ലേ! ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

ന്യൂഡെൽഹി: (KasargodVartha) ദീപാവലിക്ക് ദീപങ്ങളും മധുരപലഹാരങ്ങളും പടക്കങ്ങളും സവിശേഷമാണ്. രുചിയ്‌ക്കൊപ്പം നമ്മുടെ ആരോഗ്യവും പ്രിയപ്പെട്ടവരുടെ ആരോഗ്യവും കൂടി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ദീപാവലി സമയത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ വലിയ അളവിൽ കഴിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധ ചെലുത്താത്തത് ദഹനം മുതൽ പ്രമേഹം, ശരീരഭാരം എന്നിവ വരെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ദീപാവലി ആഘോഷവേളയിൽ ചില കാര്യങ്ങൾ മനസിൽ വെച്ചാൽ, ഈ ഉത്സവത്തിന്റെ സന്തോഷവും ഉത്സാഹവും വർധിപ്പിക്കാൻ കഴിയും.

  
Health Tips | ദീപാവലി ആഘോഷിക്കുമ്പോൾ ആരോഗ്യം മറക്കല്ലേ! ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക



ആരോഗ്യകരമായ ദിനചര്യ പിന്തുടരുക

നിങ്ങൾ ആരോഗ്യവാനായിരിക്കുമ്പോൾ മാത്രമേ ഉത്സവങ്ങൾ പൂർണമായി ആസ്വദിക്കാൻ കഴിയൂ. ദീപാവലിയിൽ പോലും നിങ്ങളുടെ വ്യായാമ മുറകൾ പാലിക്കുക. ദീപാവലി സമയത്ത് ഭക്ഷണക്രമവും ഫിറ്റ്നസ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കാം. ശരീരത്തിലെ അധിക കലോറി എരിച്ച് കളയാനും മികച്ച ഫിറ്റ്നസ് നിലനിർത്താനും വ്യായാമ ശീലം സഹായിക്കുന്നു. ആഘോഷവേളകളിൽ മധുരപലഹാരങ്ങളും വറുത്ത ഭക്ഷണങ്ങളും കഴിച്ചാലും, വ്യായാമ മുറകൾ അതിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണക്രമം ശ്രദ്ധിക്കുക

ഭക്ഷണങ്ങളുടെയും മധുരപലഹാരങ്ങളുടെയും ഉത്സവമാണ് ദീപാവലി. എന്നിരുന്നാലും, ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, മധുരമുള്ളതോ ഉയർന്ന കലോറി-കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളോ കഴിക്കരുത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുക, ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും മികച്ച ഊർജ നില നിലനിർത്താനും സഹായിക്കും. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തെ സ്വാഭാവികമായി വിഷവിമുക്തമാക്കാനും എളുപ്പമാണ്.

ശ്വാസകോശ സംബന്ധമായ രോഗികൾ ശ്രദ്ധിക്കണം

ആസ്ത്മ രോഗികളോ ശ്വാസകോശ സംബന്ധമായ രോഗികളോ പടക്കം പൊട്ടിക്കരുത്. മലിനമായ അന്തരീക്ഷത്തിൽ നിന്ന് സ്വയം പരിരക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഇൻഹേലർ എപ്പോഴും സമീപത്ത് സൂക്ഷിക്കണം. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, പടക്കങ്ങളുടെ പുകയിൽ നിന്ന് അകന്നു നിൽക്കുക.

പടക്കങ്ങൾ കത്തിക്കുമ്പോൾ ജാഗ്രത പാലിക്കുക

പടക്കം പൊട്ടിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു, അത് മലിനീകരണത്തിനും അപകടസാധ്യതയ്ക്കും കാരണമാകും. പടക്കം പൊട്ടിക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. പടക്കങ്ങൾ കത്തിക്കുമ്പോൾ അതിൽ നിന്ന് പുറപ്പെടുന്ന ദോഷകരമായ പുക ശരീരത്തിലേക്ക് കടക്കാതിരിക്കാൻ എപ്പോഴും മാസ്ക് ധരിക്കുക. പടക്കം പൊട്ടിച്ച് പൊള്ളലേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. നമ്മൾ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുകയാണെങ്കിൽ, അത് ദഹനപ്രക്രിയയെ സുഗമമായി നിലനിർത്തുന്നു. വിശപ്പില്ലെങ്കിൽ ലഘുവായ ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇടയ്ക്ക് വിശപ്പ് തോന്നിയാൽ ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങൾ തുടങ്ങിയവ കഴിക്കാം.

മസാലകൾ അമിതമായി ഉപയോഗിക്കരുത്

മസാലകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. ദീപാവലിക്ക് ശേഷവും കുറച്ച് ദിവസത്തേക്ക് അമിതമായ മസാലകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

പാനീയങ്ങളുടെ തിരഞ്ഞെടുപ്പ്


പാനീയങ്ങളിലും നിങ്ങൾ ശ്രദ്ധിക്കണം. ദീപാവലി കഴിഞ്ഞും ദിവസവും ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിച്ചാൽ അത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. പഞ്ചസാരയ്ക്ക് പകരം ജൈവ ശർക്കരയോ തേനോ ഇതിൽ ചേർക്കാം. ഇതുകൂടാതെ പാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രാത്രി ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കാം. രാത്രി ഉറങ്ങുന്നതിനുമുമ്പ് പാലിൽ ഒരു നുള്ള് ജൈവ മഞ്ഞൾപ്പൊടി ചേർക്കാം.

Keywords:  News, News-Malayalam-News, Diwali, National, National-News, Health, Health Tips, Diwali, Hindu Festival, Celebration, Health Tips for a Healthy and Safe Diwali

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia