city-gold-ad-for-blogger
Aster MIMS 10/10/2023

Kiwi | പതിവായി കിവി കഴിക്കാം; അറിയാം ആരോഗ്യ ഗുണങ്ങൾ

ന്യൂഡെൽഹി: (KasargodVartha) കിവി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. സുലഭമായി വിപണിയിൽ കിട്ടാവുന്ന പഴമല്ലെങ്കിലും അതിന്റെ പ്രത്യേക സീസൺ സമയത്ത് കിവി ലഭ്യമാണ്. ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അപാരമാണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തെ മെച്ചപ്പെടുത്തുന്നത് മുതൽ ഹൃദയ സംബന്ധമായ രോഗങ്ങൾ തടയുന്നത് വരെയുള്ള ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ പഴമാണ് കിവി.

Kiwi | പതിവായി കിവി കഴിക്കാം; അറിയാം ആരോഗ്യ ഗുണങ്ങൾ

ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീത്തിന് ആവശ്യമായ പൊട്ടാസ്യവും ധാരാളമുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിതമാക്കാൻ കിവി സഹായിക്കും. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. വിറ്റാമിൻ സി യുടെ സ്രോതസാണ് കിവി. അണുബാധകളെ ചെറുക്കാൻ ഈ പഴം സഹായിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. നാരുകളും ധാരാളം ഉള്ളതിനാൽ ദഹന പ്രക്രിയ എളുപ്പമാക്കാനും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കും അത്യുത്തമാണ്.

ചർമ സംരക്ഷണത്തിനും നല്ലതാണ്. ഇതിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമത്തിന്റെ ആരോഗ്യത്തിന് സഹായിക്കും. വാർധക്യം, മലിനീകരണം പോലെയുള്ള അവസ്ഥയിൽ നിന്ന് ചർമ്മത്തിന് ഉണ്ടാകുന്ന വ്യതിയാനങ്ങളെ ഇല്ലാതാക്കാനും കിവി ഗുണകരമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, പോളിഫെനോൾസ് തുടങ്ങി ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ ഫ്രീ റാഡിക്കിലുകൾ നശിപ്പിക്കാനും നല്ലതാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കാനും ഇതിലെ ഇൻഫ്ളമേറ്ററി സംയുക്തങ്ങൾ സഹായകരമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കാനുള്ള പ്രത്യേക കഴിവും കിവിക്കുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തിനും കിവി നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ തിമിരം പോലെയുള്ള കണ്ണ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പ്രായമാകുന്നവരിൽ ഉണ്ടാകുന്ന നേത്രരോഗമായ മാക്യുലാർ ഡീജനറേഷനിൽ നിന്നും കണ്ണിന് കാവൽ നൽകും. വിറ്റാമിൻ കെ യുടെ ഉറവിടമായതിനാൽ ശരീരത്തിന് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യാനാവുമെന്നതും കിവിയുടെ ആരോഗ്യ ഗുണമാണ്. എല്ലുകളുടെ ആരോഗ്യത്തിനും കിവി ഫലപ്രദമായ പഴമാണ്‌.

Keywords: News, National, New Delhi, Kiwi, Health, Lifestyle, Benefits, Human Body, Cholesterol, Antioxidants, Eye diseases, Health Benefits of Kiwi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL