Coriander Leaf | പ്രമേഹം, ദഹനം, അമിത രക്തസമ്മർദം തുടങ്ങി പല രോഗങ്ങൾക്കും പ്രയോജനം! മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങളും ഔഷധഗുണങ്ങളും ഇതാ
Feb 23, 2024, 10:44 IST
ന്യൂഡെൽഹി: (KasargodVartha) മല്ലിയില അറിയാത്ത ആരും ഉണ്ടാവില്ല. ഇന്ത്യൻ ഭക്ഷണത്തിൽ മല്ലിയില ധാരാളമായി ഉപയോഗിക്കുന്നു. എന്നാൽ മല്ലിയുടെ ഗുണങ്ങൾ അറിയുന്നവർ ചുരുക്കമായിരിക്കാം. വിറ്റാമിൻ സി, കെ, പ്രോടീൻ എന്നിവയുടെ ഉറവിടമാണ് കറികൾക്കും സലാഡുകൾക്കും നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇവ.. മല്ലിയിലയുടെ മണവും രുചിയും പലർക്കും ഇഷ്ടമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) അകറ്റിനിർത്താനും മല്ലിയില നല്ലതാണ്. അതുപോലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അൾഷിമേഴ്സ് തടയാനും മികച്ചതാണ്. ദഹനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും അതോടൊപ്പം കരളിന്റെ പ്രവർത്തനം ശരിയായ രീതിയിൽ കൊണ്ട് പോവാനും മല്ലിയില നല്ലതാണെന്ന് പറയുന്നുണ്ട്. സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും സഹായിക്കും. അയൺ ധാരാളമുണ്ട് മല്ലിയിലയിൽ. അത് ചർമ്മത്തിലെ വിളർച്ച മാറ്റാനും സഹായിക്കും. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും മല്ലിയിലേക്ക് കഴിവുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കാനും മല്ലിയിലയ്ക്കാവും. പ്രമേഹ രോഗികൾക്ക് ദിവസവും മല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും നല്ലതാണ്. മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചെങ്കണ്ണ് പോലെ ഉള്ള നേത്ര രോഗങ്ങൾക്കും പ്രതിവിധിയാണ്. പൊണ്ണത്തടി മാറ്റാനും മല്ലിയില നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും തടി കുറഞ്ഞു മെലിയാനും സഹായിക്കും.
ചുമ ജലദോഷം പോലെ ഉള്ള രോഗങ്ങൾക്കും മല്ലിയില നല്ലതാണെന്ന് പറയുന്നുണ്ട്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം കിട്ടാനും മല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്സ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ നാഡീവ്യൂഹ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർധിപ്പിക്കാനും മല്ലിയിലേക്ക് കഴിവുണ്ട്. ഇങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി ആയിട്ടാണ് ഈ കുഞ്ഞൻ ഇല ഉള്ളത്. മാർക്കറ്റിൽ വാങ്ങിക്കാനും വീട്ടിൽ വളർത്താനും എളുപ്പമായ മല്ലിയില നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ ഇനി മറക്കാതെ ചേർക്കാം. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തിന് മല്ലിയില അനുയോജ്യമാണോയെന്ന് ഡോക്ടറുടെ അഭിപ്രായം തേടുക.
Keywords: News, National, New Delhi, Coriander Leaves, Health, Lifestyle, Cough, Cold, Health Benefits of Coriander Leaves.
< !- START disable copy paste -->