city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cinnamon | മസാല കൂട്ട് മാത്രമല്ല, കറുവപ്പട്ടയ്ക്കുണ്ട് നമ്മളറിയാത്ത ആരോഗ്യ ഗുണങ്ങൾ

കൊച്ചി: (KasaragodVartha) അടുക്കളയിൽ പാചകക്കലയിലെ മസാല കൂട്ടായി കറുവപ്പട്ട ഉപയോഗിക്കാത്തവർ ആരുമുണ്ടാവില്ല. രുചിക്കൂട്ടിനൊപ്പം നല്ല മണവും നൽകുന്ന കറുവപ്പട്ട മാർക്കറ്റുകളിൽ സുലഭമായി ലഭ്യമാകുന്ന വിഭവമാണ്. എന്നാൽ ഇത് മസാല കൂട്ട് മാത്രമല്ല നിറയെ ഔഷധ ഫലങ്ങളാൽ സമ്പുഷ്ടവുമാണ്. നമ്മളറിയാത്ത പല ആരോഗ്യ ഗുണങ്ങളും കറുവപ്പട്ടയ്ക്കുണ്ട്. ആൻറി ഓക്സിഡൻറുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. വിട്ട് മാറാത്ത വേദനയ്ക്കും കറുവപ്പട്ട ഫലപ്രദമാണ്. കോശങ്ങൾ നന്നാക്കാനും വീക്കം കുറയ്ക്കാനും ഗുണപ്രദമാണ്.

Cinnamon | മസാല കൂട്ട് മാത്രമല്ല, കറുവപ്പട്ടയ്ക്കുണ്ട് നമ്മളറിയാത്ത ആരോഗ്യ ഗുണങ്ങൾ

കറുവപ്പട്ടയിൽ ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾ എന്നിങ്ങനെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി ഉള്ളതിനാൽ, ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കും. ഇത് ഓക്സിഡേറ്റീവ് സമ്മർദവും വാർധക്യവും കുറയ്ക്കുവാൻ കാരണമാവുകയും ചെയ്യും. അസിഡിറ്റി പ്രശ്നം ഉള്ളവർ ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ദഹന സംബന്ധമായ പ്രശ്നനങ്ങൾക്കും ഉത്തമ പരിഹാര മാർഗമാണ് കറുവപ്പട്ട വെള്ളം. പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട സഹായിച്ചേക്കാം. കറുവപ്പട്ട വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കൂടാതെ ആർത്തവ സംബന്ധമായ വയറ് വേദനയ്ക്ക് ശമനം നൽകാനും കറുവപ്പട്ട ചേർത്ത വെള്ളം ചെറുചൂടോടെ കുടിക്കുന്നത് നല്ലതാണ്. ആർത്തവ ക്രമക്കേടുകൾക്കും പരിഹാര മാർഗമാണിത്. കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും പാർക്കിൻസൺസ് രോഗത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ മികച്ചതാണ്. കറുവപ്പട്ടയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സിന്നമാൽഡിഹൈഡ് എന്ന സംയുക്തത്തിൽനിന്നാണ് കറുവപ്പട്ടയ്ക്ക് കാൻസർ പ്രതിരോധ ശേഷി നൽകുന്നത്.

ദന്തക്ഷയത്തിനും വായ് നാറ്റത്തിനും കാരണമാകുന്ന ഓറൽ ബാക്ടീരിയകളെ ഇല്ലാതാക്കാനും കറുവപ്പട്ട ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തിന് കാരണമായ അലനൈൻ എന്ന എൻസൈമിനെ തടയുന്നതിനാൽ പ്രമേഹത്തിനും കറുവപ്പട്ട നല്ലതാണെന്ന് അഭിപ്രായമുണ്ട്. പൊതു അറിവിനപ്പുറം ഇത്തരം ആരോഗ്യ കാര്യങ്ങൾ ശീലിക്കുമ്പോൾ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

Keywords: News, National, Kerala, Health, Lifestyle, Cinnamon, Benefits, Cooking, Food, Teeth, Disease, Health Benefits of Cinnamon, Shamil. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia