city-gold-ad-for-blogger

റേഷന്‍ കിറ്റിലുള്ള പരിപ്പും എണ്ണയും മോഷണത്തിന് പ്രേരിപ്പിക്കുന്നു; വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ക്ക് കാവല്‍ നിന്ന് പ്രധാനാധ്യാപകന്‍

യാഡ്ഗിര്‍:  (www.kasargodvartha.com 03.07.2021) വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ മോഷണം പോകാതിരിക്കാൻ കാവല്‍ നിന്ന് പ്രധാനധ്യാപകന്‍. വടക്കന്‍ കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയിലാണ് സംഭവം. സര്‍കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനായ സിദ്ദണ്ണ ഗൌഡയാണ് മോഷണം നടക്കാതിരിക്കാൻ രാത്രിയില്‍ സ്കൂളിന് കാവല്‍ നില്‍ക്കുന്നത്. 

മാലഹള്ളിയിലെ ഹയര്‍ പ്രൈമറി സ്കൂളിലാണ് ഈ കാവല്‍. കഴിഞ്ഞ ആഴ്ചകളില്‍ പലയിടങ്ങളിലായി സ്കൂളുകളിലെത്തിച്ച ധാന്യങ്ങള്‍ കളവ് പോയതോടെയാണ് അധ്യാപകൻ കാവൽ നിൽക്കാൻ തുടങ്ങിയത്. അരി, പരിപ്പ്, എണ്ണ, ഉപ്പ്, ഗോതമ്പ് അടങ്ങിയ കിറ്റാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ ശേഷം ഉച്ചഭക്ഷണത്തിനായി റേഷന്‍ നല്‍കുന്നത്. റേഷന്‍ കിറ്റിലുള്ള പരിപ്പും എണ്ണയുമാണ് ആളുകളെ മോഷണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സിദ്ദണ്ണ പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ 132 ദിവസത്തിന് ശേഷമാണ് കിറ്റ് എത്തിയത്. അതുകൊണ്ട് തന്നെ വലിയ അളവിലാണ് റേഷനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ കിറ്റിലുള്ള പരിപ്പും എണ്ണയും മോഷണത്തിന് പ്രേരിപ്പിക്കുന്നു; വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ക്ക് കാവല്‍ നിന്ന് പ്രധാനാധ്യാപകന്‍

200 വിദ്യാര്‍ഥികള്‍ക്കുള്ള റേഷന്‍ നാലുമാസം വൈകിയാണ് സിദ്ദണ്ണയുടെ സ്കൂളിലെത്തുന്നത്. വൈകിയെത്തിയ റേഷന്‍ മോഷണം പോവുന്ന കാര്യം ചിന്തിക്കാന്‍ കൂടി വയ്യെന്നാണ് അദ്ദേഹം പറയുന്നത്.

സ്കൂളില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സിദ്ദണ്ണയുടെ വീട് ഇതോടെ സ്കൂളില്‍ തന്നെയാണ് സിദ്ദണ്ണയുടെ താമസം. കിറ്റ് വിതരണം പൂര്‍ത്തിയായ ശേഷമേ വീട്ടിലേക്ക് മടങ്ങൂവെന്നാണ് ഈ അധ്യാപകൻ പറയുന്നത്.

Keywords: National, India, News, Karnataka, School, Food, Theft, Teacher, Headmaster, Yadgir district, Headmaster turns guard to stop midday meal ration theft in north Karnataka's Yadgir district.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia