HC Verdict | വിവാഹം നിയമവിരുദ്ധമാണെങ്കിലും രണ്ടാം ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം ആവശ്യപ്പെടാനാകുമോ? ഹൈകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
Jul 11, 2023, 10:44 IST
ചെന്നൈ: (www.kasargodvartha.com) വിവാഹം നിയമപരമല്ലെങ്കിലും രണ്ടാം ഭാര്യയ്ക്കും രണ്ടാം വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികൾക്കും സിആർപിസി സെക്ഷൻ 125 പ്രകാരം ജീവനാംശത്തിന് അർഹതയുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ആദ്യവിവാഹം നിലനിൽക്കുന്നതിനാൽ വിവാഹത്തിന് നിയമസാധുതയില്ലെങ്കിലും രണ്ടാം ഭാര്യയ്ക്കും രണ്ടാം വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികൾക്കും ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
കുടുംബകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിവിഷൻ ഹർജി പരിഗണിക്കവെയാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് കെ മുരളി ശങ്കർ ഈ നിരീക്ഷണം നടത്തിയത്. ഭാര്യയ്ക്കും മകനും പ്രതിമാസം 10,000 രൂപ ജീവനാംശം നൽകണമെന്നും മുഴുവൻ തുകയും ഒരു മാസത്തിനകം നൽകണമെന്നും കുടുംബകോടതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സ്ത്രീധനം നൽകാൻ കഴിയാതെ വന്നതോടെ ഭർത്താവ് വിട്ട് പോയെന്നാണ് ആരോപണം. ഭർത്താവിന് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും 11 വീടുകൾക്ക് വാടകയായി 90,000 രൂപയിലധികം ലഭിക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിമാസ ശമ്പളം 11,500 മാത്രമാണെന്നായിരുന്നു ഭർത്താവിന്റെ വാദം. കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ ഹർജി തള്ളി കുടുംബ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
Keywords: News, National, Chennai, Madras High Court, Maintenance Case, Court Verdict, Dowry, Marriage, HC on Second Wife Seeking Maintenance.
< !- START disable copy paste -->