ഹഥ് രസി: രാജ്യം രോഷാഗ്നിയിൽ; ഗാന്ധിജിയിലേക്ക് തിരിച്ചു നടന്ന് രാഹുൽ ഗാന്ധി
Oct 1, 2020, 23:41 IST
ന്യൂഡൽഹി: (www.kasargodvartha.com 01.10.2020) കാഷായ വേഷ ധാരി മുഖ്യമന്ത്രിയായ ഉത്തർ പ്രദേശിൽ ഹൈന്ദവ സനാതന മൂല്ല്യങ്ങൾ പിച്ചിച്ചീന്തി ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്ന് കത്തിച്ച സംഭവത്തിനെതിരെ രാജ്യമാകെ ഇന്ന് ബഹുജനരോഷം ആളിക്കാത്തി. അധികാര ഹുങ്കിന്റെ തടസ്സപ്പെടുത്തലുകൾ മറികടന്ന് രാഹുൽ ഗാന്ധി എം പിയുടേയും സഹോദരി പ്രിയങ്കയുടേയും ഹഥ് രസി സന്ദർശനം ദലിത് വിഷയത്തിൽ മഹാത്മാ ഗാന്ധി സ്വീകരിച്ച നിലപാടുകളിലേക്കുള്ള തിരിച്ചുനടത്തമായി. അതിക്രൂര ലൈംഗിക അതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ 19കാരിയുടെ ജഡം മാതാപിതാക്കളെപ്പോലും ഒരുനോക്ക് കാണാൻ അനുവദിക്കാതെ പൊലീസ് കത്തിച്ചുകളഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയേയും പ്രിയങ്ക വദ്രയേയും ഗ്രെയിറ്റർ നോയ്ഡക്കടുത്ത ആഗ്ര എക്സ്പ്രസ് വേയിലാണ് യു പി പൊലീസ് തടഞ്ഞത്. യു പി മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകളേന്തിയും നൂറുക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ നേതാക്കളെ വരവേറ്റു. 'എനിക്ക് ആ ദലിത് യുവതിയുടെ കുടുംബത്തെ കാണണം. അങ്ങോട്ട് പോവുക തന്നെ ചെയ്യും. ആർക്കും തടയാനാവില്ല...' രാഹുൽ ഗാന്ധി എക്സ്പ്രസ് വേയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് ലക്ഷ്യത്തിലേക്ക് നടന്നു തുടങ്ങി. കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജെവാല, രാജീവ് ശുക്ല, ജിതിൻ പ്രസാദ, ദീപേന്ദർ ഹൂദ, സുഷ്മിത ദേവ്, രാഗിണി നായക്, അജയ്കുമാർ ലല്ലു തുടങ്ങിയവരും പ്രവർത്തകരും അനുധാവനം ചെയ്യുന്നതിനിടെ നിരോധാജ്ഞ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ അതിരൂക്ഷ വാക്കേറ്റമാണ് നടന്നത്. പാർലിമെന്റംഗമായ എ ഐ സി സി ജനറൽ സെക്രട്ടറിക്ക് ലഭിക്കേണ്ട പരിഗണന പൊലീസ് കൈവിട്ടു കളിച്ചു.
ബലാത്സംഗം ചെയ്ത് കൊന്ന ദലിത് യുവതിയുടെ കുടുംബത്തിന് നീതിയും അക്രമികൾക്ക് ശിക്ഷയും ആവശ്യപ്പെട്ട് മുംബൈയിൽ വനിത സംഘടനകൾ തെരുവിലിറങ്ങി. മഹാ നഗരത്തിൽ എ ഐ എസ് എഫ് പ്രവർത്തകർ പ്ലക്കാർഡേന്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധിച്ചത്.
കർണ്ണാടകയിൽ ബംഗളൂറുവിൽ സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ (എസ് യു സി ഐ) പ്രവർത്തകർ പ്രകടനം നടത്തി. ഹൈദരാബാദിൽ എ ഐ എ ഡബ്ല്യു യു, എ ഐ കെ എസ് പ്രവവത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു പി മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റർ കത്തിച്ചു.
യു പിയിലെ ഹഥ്റാസ് ജില്ലയിൽ ബുൽഗാദി ഗ്രാമത്തിൽ സമാജ് വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. മുറാദാബാദിൽ വാൽമികി സമുദായക്കാർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ സ്ത്രീകളുൾപ്പെടെ അണിനിരന്നു.
ന്യൂഡൽഹിയിൽ റോഡ് ഉപരോധിച്ച ആൾ ഇന്ത്യ സ്റ്റഡന്റ്സ് അസോസിയഷൻ, ഭിം ആർമി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യു പി ലക്നോവിൽ പ്രതിഷേധിച്ച സമാജ് വാദി പാർട്ടി പ്രവർത്തകരെ പൊലീസ് കയർ ഉപയോഗിച്ച് വലിച്ചാണ് അറസ്റ്റ് ചെയ്തത്.

Keywords: New Delhi, news, National, Rahul_Gandhi, Women, Death, Top-Headlines, Harassment, Hath Razi: Country on fire; Rahul Gandhi walks back to Gandhiji