Fire | ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപ്പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; 12 പേര്‍ക്ക് പരുക്ക്
ചണ്ഡീഗഢ്: (KasargodVartha) ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപ്പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം നടന്നത്. ഡെല്‍ഹി-ജയ്പൂര്‍ എക്സ്പ്രസ് വേയില്‍ ബസിന് തീപ്പിടിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
തീയണയ്ക്കാന്‍ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ബസില്‍ നിന്ന് തീ ഉയരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സ്ലീപര്‍ ബസില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തെന്നും, പരുക്കേറ്റ നിരവധി ആളുകളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എസിപി വരുണ്‍ ദാഹിയ വ്യക്തമാക്കി.
Keywords: News, National, Accidental Death, Hospital, Haryana, Accident, Death, Injured, Sleeper Bus, Fire, Gurugram, Haryana: 2 dead, 12 injured as moving sleeper bus catches fire in Gurugram.