city-gold-ad-for-blogger

രാജ്യസഭയില്‍ നിന്നുള്ള ശമ്പളം കര്‍ഷക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ചെവഴിക്കുമെന്ന് ഹര്‍ഭജന്‍ സിങ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 16.04.2022) രാജ്യസഭയില്‍ നിന്നുള്ള ശമ്പളം കര്‍ഷക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുമെന്ന് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഹര്‍ഭജന്‍ സിങ് എംപി. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'ഒരു രാജ്യസഭാംഗം എന്ന നിലയില്‍, കര്‍ഷക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും... ജയ് ഹിന്ദ്!' -ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.

രാജ്യസഭയില്‍ നിന്നുള്ള ശമ്പളം കര്‍ഷക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ചെവഴിക്കുമെന്ന് ഹര്‍ഭജന്‍ സിങ്

അടുത്തിടെ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ടി രാജ്യസഭാംഗമായി ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റും നേടിയാണ് എഎപി വിജയം സ്വന്തമാക്കിയത്.
Keywords:  New Delhi, News, National, Top-Headlines, Sports, Election, Harbhajan Singh, Contribute, Rajya Sabha salary, Daughter, Farmers , Education, Welfare, Harbhajan Singh to contribute Rajya Sabha salary to daughters of farmers for their education and welfare.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia