city-gold-ad-for-blogger

ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 33-ാം പിറന്നാള്‍; ആശംസകളുമായി കായികപ്രേമികള്‍

മുംബൈ: (www.kasargodvartha.com 05.11.2021) കഠിനാധ്വാനത്തിലൂടെ ക്രികെറ്റിന്റെ ചക്രവര്‍ത്തി സിംഹാസനത്തിലേക്ക് നടന്ന് കയറിയ ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 33-ാം പിറന്നാള്‍. ടി 20 ലോകകപ്പില്‍ സ്‌കോട്ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം നടക്കാനിരിക്കെയാണ് ആരാധകര്‍ക്ക് ആവേശമായി ഇന്‍ഡ്യന്‍ ക്യാപ്റ്റന്റെ ജന്മദിനം. കോഹ്ലിക്ക് പിറന്നാള്‍ സമ്മാനമായി ഇന്‍ഡ്യന്‍ ടീം വമ്പന്‍ ജയം തന്നെ നേടുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.

ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 33-ാം പിറന്നാള്‍; ആശംസകളുമായി കായികപ്രേമികള്‍

ആധുനിക ക്രികെറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ കോഹ്ലിക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. മകള്‍ വാമിക ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് താരം ആഘോഷിക്കുന്നത്. കോഹ്ലിക്ക് ആശംസ നേര്‍ന്നുകൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ കീഴടക്കുകയാണ്. #HappyBirthdayViratKohli എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതാണ്. 

പാകിസ്ഥാനെതിരെയുള്ള മത്സരശേഷം മുഹമ്മദ് ശമിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച ശേഷം കോഹ്ലിയുടെ 10 മാസം പ്രായമുള്ള മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഡെല്‍ഹി വനിതാ കമീഷന്‍ ഡെല്‍ഹി പൊലീസിന് നോട്ടീസയച്ചിരിക്കുകയാണ്. 200 ശതമാനം ശമിക്കൊപ്പമാണെന്നും മതത്തിന്റെ പേരില്‍ വിവേചനം നടത്തുന്നത് ഒരു മനുഷ്യന് ചെയ്യാനാകുന്ന മോശം കാര്യമാണെന്നും കോഹ്ലി പ്രതികരിച്ചിരുന്നു. 


Keywords: Mumbai, News, National, Top-Headlines, Sports, Birthday, Cricket, Happy Birthday Virat Kohli: Indian Cricket Team Captain Turns 33

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia