city-gold-ad-for-blogger

Accident | കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ

ഹനഗല്‍: (www.kasargodvartha.com) കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് (65), ഭാര്യ ആഇശ (62) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയില്‍ ഹനഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്.
           
Accident | കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ

മൃതദേഹങ്ങൾ ഹനഗൽ താലൂക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്‌ന, മക്കളായ മുഹമ്മദ്, ആഇശ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ മുഹമ്മദ് ഒഴികെയുള്ളവരുടെ പരുക്ക് ഗുരുതരമാണ്. ഹുബ്ബള്ളിയിലേക്ക് തീർഥാടനത്തിനിടെ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ഹോൻഡ അമേസ് കാർ കർണാടക ആർടിസി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
          
Accident | കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ
മരിച്ച മുഹമ്മദ്

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 2014ൽ കാസർകോട് എംജി റോഡിലെ ഫര്‍ണിചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗൽ പൊലീസ് ഇൻസ്‌പെക്ടർ കാസർകോട് വാർത്തയോട് പറഞ്ഞു.
            
Accident | കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ

മറ്റുമക്കൾ: അബ്ദുർ റശീദ്, മസ്ഊദ്, ജുനൈദ്, ജഅഫർ സ്വാദിഖ്, സുഹൈൽ, മുസമ്മിൽ, ഇബ്രാഹിം, ഫസ്‌ലുർ റഹ്‌മാൻ, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മു ഖുൽസു, ബാൽകീസ്.
മരുമക്കൾ: അസീസ് ഉപ്പള, മുസ്ത്വഫ സന്തോഷ് നഗർ, അശ്‌റഫ് തളങ്കര, ഹാരിസ് ചൂരി, മൻസൂർ ഹുദവി സന്തോഷ് നഗർ, മിസ്‌രിയ്യ.

Accident | കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ

Keywords: #Short-News, Latest-News, Kerala, Kasaragod, Thalangara, Top-Headlines, Karnataka, Accident, Accidental-Death, Died, Short-News, Obituary, Injured, Hanagal:Two died in car accident.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia