city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mangaluru Airport | ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് മംഗ്ളുറു വിമാനത്താവളത്തെ നീക്കി; നേരിട്ടുള്ള വിമാനമില്ല; ആശങ്ക പ്രകടിപ്പിച്ച് തീർഥാടകർ

മംഗ്ളുറു: (www.kasargodvartha.com) ഈ വർഷത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തെ കേന്ദ്ര ഹജ്ജ് കമിറ്റി നീക്കം ചെയ്തു. നേരത്തെ എംബാർകേഷൻ പോയിന്റായി മംഗ്ളൂറിനെ ഹജ്ജ് കമിറ്റി നിശ്ചയിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ നിരവധി തീർഥാടകർ പ്രതിസന്ധിയിലായി. മംഗ്ളൂറിന് പുറമെ രാജ്യത്തെ നിരവധി എംബാർകേഷൻ സെന്ററുകൾ റദ്ദാക്കിയിട്ടുണ്ട്.

Mangaluru Airport | ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് മംഗ്ളുറു വിമാനത്താവളത്തെ നീക്കി; നേരിട്ടുള്ള വിമാനമില്ല; ആശങ്ക പ്രകടിപ്പിച്ച് തീർഥാടകർ

കർണാടകയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സാധാരണയായി ബെംഗ്ളുറു, മംഗ്ളുറു, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളിൽ കയറിയിരുന്നത്. ഇപ്പോൾ മംഗ്ളൂറിനെ നീക്കിയതിനാൽ ദക്ഷിണ കന്നഡ, ഉഡുപി, ചികമംഗളൂരു, കുടക്, ഹാസൻ എന്നിവിടങ്ങളിലെ തീർഥാടകർ അസൗകര്യം നേരിടുന്നു. ഈ ജില്ലകളിൽ നിന്നുള്ള തീർഥാടകരോട് ബെംഗ്ളുറു, ചെന്നൈ, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് പോകാനാണ് നിർദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം, കോവിഡ് കാരണം, മംഗ്ളൂറിൽ നിന്ന് നേരിട്ട് എംബാർകേഷൻ അനുവദിച്ചിരുന്നില്ല. അതിനാൽ, ഇത്തവണ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി നിശ്ചയിക്കണമെന്ന് സംസ്ഥാന ഹജ്ജ കമിറ്റി ദേശീയ ഹജ്ജ് കമിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം അനുവദിച്ചെങ്കിലും ഇപ്പോൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
    
Mangaluru Airport | ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് മംഗ്ളുറു വിമാനത്താവളത്തെ നീക്കി; നേരിട്ടുള്ള വിമാനമില്ല; ആശങ്ക പ്രകടിപ്പിച്ച് തീർഥാടകർ

ബെംഗ്ളൂറിൽ നിന്നോ കണ്ണൂരിൽ നിന്നോ കൊച്ചിയിൽ നിന്നോ ഹജ്ജിന് പുറപ്പെടുന്നതിന് നേരത്തെ യാത്ര ചെയ്യേണ്ടതുണ്ടെന്നും യാത്രയാക്കാൻ വരുന്ന ബന്ധുക്കൾക്ക് താമസ സ്ഥല പ്രശ്നങ്ങൾ അടക്കം നേരിടേണ്ടി വരുമെന്നുമാണ് തീർഥാടകർ പറയുന്നത്. മാത്രമല്ല, സാമ്പത്തിക ബാധ്യതയും വർധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. മംഗ്ളൂറിൽ നിന്ന് തന്നെ വിമാനത്തിൽ കയറാൻ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Keywords: News, National, Manglore, Hajj, Airport, Pilgrims, Kochi, Hajj Committee of India removed Mangaluru International Airport as embarkation point for Hajj pilgrims. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia