city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാദിയ കേസ്: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kasargodvartha.com 10/08/2017) ഹാദിയ കേസില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കേസിലെ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യ്ക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പോലീസിനാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.

വൈക്കം സ്വദേശിനിയും ഹോമിയോ വിദ്യാര്‍ത്ഥിനിയുമായ ഹാദിയ മതംമാറി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം മാതാപിതാക്കളുടെ കൂടെ കഴിയുന്ന ഹാദിയയെ തന്റെ കൂടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹാദിയ കേസ്: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി


കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്‍ഐഎയെ കേസ് ഏല്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേസില്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരന്‍ ഷഫീന്‍ ജഹാന്റെ അഭിഭാഷകന് സുപ്രീം കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഫീന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഷഫീന്‍ ജഹാന് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആരോപിച്ചിരുന്നു. തെളിവില്ലാത്ത ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷഫീന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കിയിരുന്നു.

ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നാണ് ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Case, Investigation, Police, Supreme Court, High Court, Hadiya Case: SC Directs Kerala Police To Share Probe Details To NIA 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia