city-gold-ad-for-blogger

Died | ദക്ഷിണാഫ്രികയില്‍ ഔഷധ വ്യാപാരത്തിന് പോയ യുവാവ് ഡെങ്കിപ്പനി പിടിച്ച് മരിച്ചു

മംഗളൂറു: (www.kasargodvartha.com) ആയുര്‍വേദ ഔഷധങ്ങള്‍ വില്‍ക്കാന്‍ അമ്മാവനൊപ്പം ദക്ഷിണാഫ്രികയില്‍ പോയ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എച് ഡി കോട്ട ടൈഗര്‍ ബ്ലോകിലെ എഫ്രാഹിം(19) ആശുപത്രിയില്‍ മരുന്നുകളോട് പ്രതികരിക്കാതെ വിടപറഞ്ഞതായി ഒപ്പമുള്ള അമ്മാവന്‍ ബില്ലയാണ് അറിയിച്ചത്. തിങ്കളാഴ്ചയാണ് ഡെങ്കി സ്ഥിരീകരിച്ചതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇരുവരും ദക്ഷിണാഫ്രികന്‍ രാജ്യമായ ഐവറി കോസ്റ്റിലേക്ക് മറ്റു ഏതാനും പേര്‍ക്കൊപ്പം പോയത്. തഹസില്‍ദാര്‍ സന്നറമപ്പ ബുധനാഴ്ച മരിച്ച യുവാവിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സഹോദരിമാര്‍ക്ക് നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഒരുക്കനാണ് എഫ്രാഹിം പോയത്. എത്രവരേയും പഠിച്ചോളൂ പണം താന്‍ അയച്ചു തരാം എന്നാണ് അനിയത്തിമാരോട് അവന്‍ പറയാറുള്ളതെന്നും സഹോദരി കണ്ണിക പറഞ്ഞു.

Died | ദക്ഷിണാഫ്രികയില്‍ ഔഷധ വ്യാപാരത്തിന് പോയ യുവാവ് ഡെങ്കിപ്പനി പിടിച്ച് മരിച്ചു

മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പട്ടികജാതി/വര്‍ഗ ക്ഷേമ ഓഫീസര്‍ നാരായണ സ്വാമി, റവന്യൂ ഓഫീസര്‍ മഹേഷ്, വില്ലേജ് അക്കൗണ്ടന്റ് ദിവ്യ എന്നിവര്‍ തഹസില്‍ദാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇന്‍ഡ്യന്‍ എംബസി ഓഫീസര്‍ പുരുഷോത്തം സ്യാമല്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ബില്ല എഫ്രാഹിമിന്റെ വീട്ടുകാരെ അറിയിച്ചു.

Keywords: Mangalore, News, National, Death, Dengue, Africa,  H D Kote youth dies of dengue in Africa.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia