city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുര്‍മീത് പീഡനത്തിനിരയാക്കിയത് 40 ഓളം പേരെ, സ്ത്രീകളെ ശുദ്ധീകരിക്കുക എന്ന് അവകാശവാദം; ആശ്രമത്തിലെ 2 പെണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചുനിന്നു, ഡ്രൈവറുടെ മൊഴി കേസിന് ബലമേകി, ഗുര്‍മീത് കുടുങ്ങിയത് ഇങ്ങനെ

ന്യൂഡല്‍ഹി: (www.kasargodvartha.com 26.08.2017) ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെ കുടുക്കിയത് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 2002 ല്‍ ലഭിച്ച ഊമക്കത്താണെന്ന് വിവരം. ഇതിലെ ഗുരുതരമായ ആരോപണങ്ങളാണ് ഗുര്‍മീതിനെതിരെ ശക്തമായ അന്വേഷണത്തിന് വഴിവെച്ചത്. ആശ്രമത്തിലെ അന്തേവാസിയായ സാധ്വി അയക്കുന്ന കത്ത് എന്ന് പരിചയപ്പെടുത്തിയായിരുന്നു കത്തിന്റെ തുടക്കം. ഹരിയാനയിലെ സിര്‍സയിലുള്ള ദേരയുടെ ആസ്ഥാനത്തായിരുന്നു പീഡനങ്ങള്‍ അരങ്ങേറിയത്.
ഗുര്‍മീത് പീഡനത്തിനിരയാക്കിയത് 40 ഓളം പേരെ, സ്ത്രീകളെ ശുദ്ധീകരിക്കുക എന്ന് അവകാശവാദം; ആശ്രമത്തിലെ 2 പെണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചുനിന്നു, ഡ്രൈവറുടെ മൊഴി കേസിന് ബലമേകി, ഗുര്‍മീത് കുടുങ്ങിയത് ഇങ്ങനെ

കത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ, ഗുര്‍മീത് രാത്രി എന്നോട് മുറിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ മുറിക്കുള്ളിലെത്തിയപ്പോള്‍ വാതില്‍ തനിയെ അടഞ്ഞു. ഗുര്‍മീത് ഭിത്തിയിലുള്ള വലിയ സ്‌ക്രീനില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുകയായിരുന്നു. കിടക്കയില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം തൊട്ടടുത്ത് റിവോള്‍വര്‍ വെച്ചിരുന്നു. എന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേ രീതിയില്‍ പീഡനം രണ്ടുമൂന്നു വര്‍ഷം തുടര്‍ന്നു. 40 ഓളം പേരെ ഇതുപോലെ ഗുര്‍മീത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ശുദ്ധീകരിക്കുകയാണ് താന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

ഈ കത്ത് ലഭിച്ച ചീഫ് ജസ്റ്റിസ് 2002 സെപ്തംബറില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണം പുരോഗമിച്ചപ്പോള്‍ ആശ്രമത്തിലെ രണ്ട് പെണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചുനിന്നു. ഭീഷണികള്‍ പലതുമുണ്ടായെങ്കിലും പെണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഗുര്‍മീതിന്റെ ഡ്രൈവറായിരുന്ന ഖട്ടാര സിങ് നല്‍കിയ മൊഴിയും കേസിന് ബലമേകി. ഭീഷണികള്‍ വകവയ്ക്കാതെ ഖട്ടാരയും മൊഴിയില്‍ ഉറച്ചുനിന്നു. ഇതോടെ ഗുര്‍മീതിന് വിലങ്ങുവീഴുകയായിരുന്നു.

പഞ്ച്കുല സിബിഐ കോടതിയില്‍ 2008 സെപ്തംബര്‍ ആറിനാണ് വിചാരണ തുടങ്ങിയത്. 376 (ബലാത്സംഗം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. തനിക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശേഷിയില്ലെന്ന വാദം ഗുര്‍മീത് കോടതിയില്‍ ഉന്നയിച്ചെങ്കിലും പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Top-Headlines, National, arrest, Police, Accuse, Gurmeet Ram Rahim Singh molest over 40 girls

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia