ആള്‍ദൈവം ഗുര്‍മീതിന്റെ ശിക്ഷാ വിധിയറിയാന്‍ മണിക്കൂറുകള്‍; കനത്ത സുരക്ഷ
Aug 28, 2017, 10:45 IST
ഛണ്ഡീഗഡ്: (www.kasargodvartha.com 28.08.2017) പീഡനക്കേസില്‍ സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആള്‍ദൈവം ഗുര്‍മീതിന്റെ ശിക്ഷാ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് കേസില്‍ വിധി പറയും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഹരിയാന, പഞ്ചാബ് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
ഹരിയാനയിലെ റോത്തക് ജയിലിലാണ് ഗുര്‍മീത് ഇപ്പോഴുള്ളത്. ജയില്‍പരസരത്തും കനത്ത സുരക്ഷ ഏര്‍പാടു ചെയ്തിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കലാപത്തില്‍ 35 ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ദേരാ സച്ഛ സൗധയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സിനുള്ളില്‍ തങ്ങിയ മുപ്പതിനായിരത്തോളം വരുന്ന ആള്‍ദൈവത്തിന്റെ അനുയായികളെ പോലീസ് ഒഴിപ്പിക്കുകയാണ്. നൂറ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ എത്തിച്ചാണ് സുരക്ഷാ സേന ഇവരെ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്നും മാറ്റുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, court, Gurmeet Ram Rahim: Decision at 2:45 pm, high alert in Haryana, Punjab