city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആള്‍ദൈവ അനുയായികളുടെ ആക്രമണം; റാം റഹീം സിങ്ങിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഛണ്ഡിഗഢ്: (www.kasargodvartha.com 25.08.2017) ആള്‍ദൈവം റാം റഹീം സിങ്ങിനെതിരെ കോടതി വിധി വന്നതോടെ പുറപ്പെട്ട അക്രമ സംഭവങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. റാം റഹീം സിങ്ങിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി ആക്രമണത്തിലുണ്ടായ നഷ്ടം നികത്താനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശം.

ആള്‍ദൈവ അനുയായികളുടെ ആക്രമണം; റാം റഹീം സിങ്ങിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മുഴുവന്‍ ആശ്രമങ്ങളും അടച്ചു പൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞു പോകണമെന്നും പഞ്ചകുളയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കേസില്‍ രാം റഹീം കുറ്റക്കാരനാണെന്നുള്ള കോടതി പരാമര്‍ശത്തിനു പിന്നാലെയാണ് പഞ്ചാബിലും ഹരിയാനയിലും രാജ്യതലസ്ഥാനത്തും വ്യാപക ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.

റെയില്‍വെ സ്റ്റേഷനുകളും, പോലീസ് സ്‌റ്റേഷനും, ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒബി വാനുകള്‍ അടക്കം നിരവധി വാഹനങ്ങളും കലാപകാരികള്‍ അഗ്നിക്കിരയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Attack, Death, High-Court, Top-Headlines, News, Gurmeet Ram Rahim Case LIVE: 32 Killed, 350 Injured in Haryana Violence.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia