ക്ഷേത്രത്തിനുനേരെ അജ്ഞാതന്‍ വെടിവെച്ചു
Mar 31, 2013, 16:50 IST
മംഗലാപുരം: മംഗലാപുരം കദ്രി ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ അജ്ഞാതന്റെ വെടിവെപ്പ്. ആളപായമില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൊസൈക്ക് വ്യവസായി പ്രകാശ് ഷേരിഗാറും കുടുംബവുമാണ് സംഭവ സയത്ത് ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നത്.
പെടുന്നനെ വെടിപൊട്ടുന്ന ശബ്ദം കേട്ടുവെന്നും സമീപത്തായി വെടിയുണ്ട കണ്ടെന്നും അവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ വെടിവെച്ചയാള്‍ ആരാണെന്നോ, വെടിവെച്ചയാളുടെ ലക്ഷ്യം എന്തെന്നോ അറിയില്ലെന്നും അവര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. എ.സി.പി. കവിത, സി.ഐ. രാഘവ് പടീല്‍ എന്നിവരടങ്ങുന്ന ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords : Mangalore, Temple, National, Gun Shot, Kulshekar, Culprit, CCTV, Police, Investigation, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.