city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച വി എച്ച് പി നേതാവിന് ജാമ്യം

ഗാന്ധിനഗര്‍: (www.kasargodvartha.com 27.06.2017) ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച വി എച്ച് പി നേതാവ് അതുല്‍ വൈദ്യയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അഭിലാഷ കുമാരിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്.

ഏഴ് വര്‍ഷം തടവിന് വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ വൈദ്യ സമര്‍പ്പിച്ച അപ്പീലില്‍ വാദം തുടരുകയാണ്. ഗുജറാത്ത് കലാപ കാലത്ത് അഹ് മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്.

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച വി എച്ച് പി നേതാവിന് ജാമ്യം

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 66 പ്രതികളെയാണ് കണ്ടെത്തിയത്. 11 പേര്‍ക്കെതിരെ മാത്രം കൊലക്കുറ്റവും ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. 36 പേരെ കോടതി വെറുതെ വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

2002ല്‍ ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വി എച്ച് പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. ജാഫ്രിയടക്കം 69 കൊല്ലപ്പെട്ടു. 31 പേരെ കാണാതായി. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എം പി ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയെങ്കിലും മോഡി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Top-Headlines, News, Case, Accuse, Court, Bail, Gulbarg Society massacre: Gujarat HC grants regular bail to VHP leader Atul Vaidya.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia